സ്വര്‍ണം തിരിച്ചുകയറുന്നു.. ഒറ്റയടിക്ക് 2000 രൂപ കൂടി; ഒരുലക്ഷത്തിന് താഴേക്കില്ലെന്ന് പൊന്ന്!
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. തുടര്‍ച്ചയായി നാല് ദിവസമായി താഴേക്ക് വീണ സ്വര്‍ണവില ഇന്ന് രാവിലെ വര്‍ധിച്ചിരുന്നു. ഇപ്പോഴിതാ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടിയിരിക്കുകയാണ്. ഇന്ന് രണ്ട് തവണയായി പവന് 1000 രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് താഴേക്ക് വീണേക്കും എന്ന പ്രതീക്ഷകള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.
ഉച്ചയ്ക്ക് ശേഷം ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 13085 രൂപയായി കൂടി. രാവിലെ ഇത് 12980 രൂപയായിരുന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് ഉച്ചയ്ക്ക് ശേഷം കൂടിയത് 840 രൂപയാണ്. ഇതോടെ ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന് വില 104680 രൂപയായി. ഇന്ന് രാവിലെ ഇന്ന് 103840 രൂപയില്‍ ആയിരുന്നു വ്യാപാരം ചെയ്തിരുന്നത്.

ഇന്നലെ രാവിലെ വില കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 102760 ലേക്ക് പവന് വില എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വില കൂടി. ഇന്നലെ ഉച്ചയ്ക്ക് ശേഷം 880 രൂപയാണ് പവന് കൂടിയത്. ഇതോടെ 103640 എന്ന നിരക്കിലായിരുന്നു ഇന്നലെ പവന് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും സ്വര്‍ണത്തിന് വില കൂടി.
ഇതോടെ പവന് വില 103840 ആയി. ഇതാണ് ഇപ്പോള്‍ 840 രൂപ കൂടിയതോടെ 104680 ലേക്ക് എത്തിയത്. അതായത് ഇന്ന് മാത്രം പവന് 1040 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ശേഷം സ്വര്‍ണത്തിന് 1920 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് സെഷനിലും സ്വര്‍ണത്തിന് വില വര്‍ധിച്ചത് വാങ്ങാനിരുന്നവരെ സംബന്ധിച്ചിടത്തോളം ആശങ്കയേറ്റിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് സെഷനുകളിലായി കണ്ട വലിയ വില്പന സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം സ്വര്‍ണ വിലയില്‍ നേരിയ വീണ്ടെടുക്കല്‍ ഉണ്ടായി എന്നും 4,000 ഡോളറില്‍ നിന്ന് ഏകദേശം 3,980 ഡോളറിലെത്തിയ കോമെക്സ് ഗോള്ഡിന് 3,960 ഡോളറിനടുത്ത് വാങ്ങല്‍ പിന്തുണ ലഭിച്ചു എന്നും എല്‍കെപി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി ആന്‍ഡ് കറന്‍സിയിലെ വൈസ് റിസര്‍ച്ച് അനലിസ്റ്റ് ജതീന് ത്രിവേദി പറഞ്ഞു.
വിപണി പങ്കാളികള്‍ അടുത്ത ആഴ്ചയിലെ യുഎസ് കാര്‍ഷികേതര ശമ്പളപ്പട്ടികകളിലേക്കും തൊഴിലില്ലായ്മ ഡാറ്റയിലേക്കും ശ്രദ്ധ തിരിക്കും. ഇത് സ്വര്‍ണത്തിനും ഡോളറിനും പുതിയ ദിശാബോധം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഈ പ്രധാന സാമ്പത്തിക സൂചകങ്ങള്‍ പുറത്തുവരുന്നതുവരെ അസ്ഥിരത ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















Click it and Unblock the Notifications