സ്വര്‍ണവില വന്‍ കുതിപ്പില്‍; ഈ മാസം കൂടിയത് 6320 രൂപ, സന്തോഷം ഇക്കൂട്ടര്‍ക്ക്, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍ മുന്നേറ്റം നടത്തുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ചു. വരുംദിവസങ്ങളിലും വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത. ആഭരണം ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാകും നല്ലത്. ആഗോള വിപണി സാഹചര്യം മോശമായതാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്.
അമേരിക്കയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കക്ക് തതുല്യമായ തിരിച്ചടി ചൈനയില്‍ നിന്ന് പ്രതീക്ഷിക്കാം. ലോകത്തെ രണ്ട് സാമ്പത്തിക ശക്തികള്‍ പോരടിക്കുന്നതാണ് വിപണിയെ അസ്വസ്ഥപ്പെടുത്തുന്നത്. എല്ലാം തകിടം മറിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളാണ്.

ഓരോ ദിവസവും സ്വര്‍ണവില ഉയരുന്നതാണ് വിപണിയിലെ കാഴ്ച. ഇന്ന് ഒരു പവന്‍ സ്വര്‍ണതത്തിന് 72000 പിന്നിട്ടു. ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന വിലയില്‍ എത്തുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 95 രൂപയും പവന്‍ 760 രൂപയും വര്‍ധിച്ചു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 65800 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 6320 രൂപ കൂടുതലാണ്.
22 കാരറ്റ് ഗ്രാമിന് 9015 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റ് ഗ്രാമിന് 7410 രൂപയാണ് വില. ഇതില്‍ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ട്. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കൂടി 109 രൂപയിലെത്തി. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3384 ഡോളറായി ഉയര്‍ന്നു. ഇന്ന് വലിയ വില മുന്നേറ്റം അന്തര്‍ദേശീയ വിപണിയിലും പ്രകടമാണ്.
22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 90000 കടന്നു എന്നതും ഇന്ന് കേരള വിപണിയില്‍ സംഭവിച്ച മാറ്റമാണ്. സ്വര്‍ണം ഔണ്‍സ് വില 4000 ഡോളര്‍ ഈ വര്‍ഷം കടക്കുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ സ്വര്‍ണത്തിന് 90000 രൂപയിലേക്ക് എത്തും. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.
ട്രംപ് പോലും കരുതിക്കാണില്ല ഈ തിരിച്ചടി
ഡോളര്‍ മൂല്യം ഇടിയുന്നതാണ് സ്വര്‍ണവില കൂടാനുള്ള മറ്റൊരു കാരണം. ഡോളര്‍ സൂചിക 98 എന്ന നിരക്കിലേക്ക് എത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് ഡോളര്‍ വീഴുന്നത്. ട്രംപിന്റെ പുതിയ തന്ത്രങ്ങള്‍ പാളി എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഡോളര്‍ ഇത്രയും താഴ്ചയിലേക്ക് വീഴുമെന്ന് ട്രംപ് വിചാരിച്ചിരിക്കില്ല. സ്വന്തം കറന്‍സി മൂല്യം നഷ്ടപ്പെടുന്നത് അമേരിക്കക്ക് ചെലവ് ഇരട്ടിയാക്കും. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 85.38 എന്ന നിരക്കിലേക്ക് ഉയര്‍ന്നു.
വിപണിയിലെ അസ്ഥിരത, പ്രധാന സാമ്പത്തിക ശക്തികളുടെ പോര്, താരിഫ് നിരക്കിലെ അവ്യക്തത, ഡോളര്‍ മൂല്യമിടിവ്, പലിശ നിരക്ക് വൈകാതെ കുറയ്ക്കുമെന്ന പ്രചാരണം എന്നിവയെല്ലാമാണ് സ്വര്‍ണവില കൂട്ടുന്നത്. ഡോളര്‍ വിട്ട് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്നുണ്ട്. ലാഭമെടുക്കാന്‍ വേണ്ടി വിറ്റഴിക്കല്‍ നടന്നാല്‍ മാത്രമേ ഇനി സ്വര്‍ണം വില താഴുകയുള്ളൂ.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 78000 രൂപ ചെലവ് വരും. ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ഈ വില. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് വലിയ സന്തോഷമാണിന്ന്. ഒരു പവന് 1400 രൂപയ്ക്കും 2800 രൂപയ്ക്കുമിടയില്‍ കുറച്ചുള്ള ബാക്കി തുക കിട്ടിയേക്കും. സ്വര്‍ണവില പിടിവിട്ടതോടെ ആഭരണം വാങ്ങുന്നവര്‍ നിലപാട് മാറ്റിയെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.
വിവാഹ ആവശ്യങ്ങള്‍ക്ക് പോലും എടുക്കുന്ന സ്വര്‍ണാഭരണത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ഏറിയാല്‍ 10 പവന്‍ ആണ് മിക്കവരും ആഭരണമായി വാങ്ങുന്നത്. പലരും പഴയ സ്വര്‍ണം മാറ്റി വാങ്ങി വിവാഹ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ചിലര്‍ 18, 14 കാരറ്റ് സ്വര്‍ണാഭരണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ ഗോള്‍ഡ് ഇടിഎഫ് ഇടപാട് നടത്തുന്നതാണ് നല്ലത്.












Click it and Unblock the Notifications