Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാം; ഇന്ന് സ്വര്‍ണവില കുറഞ്ഞു, പണിക്കൂലിയും നികുതിയും ചേര്‍ത്ത് എത്ര വരും? അറിയാം

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. തിങ്കളാഴ്ച വില കൂടിയത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. അമേരിക്കയിലെ പുതിയ സാമ്പത്തിക മാറ്റം ലോക വിപണികളെ പിടിച്ചുലയ്ക്കുമോ എന്നായിരുന്നു ഭയം. എന്നാല്‍ അമേരിക്കയുടെ റേറ്റിങ് കുറച്ച നടപടി വിപണികള്‍ അത്ര ഏറ്റുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വലിയ മുന്നേറ്റം സ്വര്‍ണവിലയിലുണ്ടായില്ല. പകരം ചാഞ്ചാട്ടമാണ് കാണിക്കുന്നത്.

ഇന്ന് വില കുറഞ്ഞത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണ് നല്‍കുന്നത്. കാരണം, ചാഞ്ചാട്ടം പ്രതീക്ഷിക്കുന്ന ദിനങ്ങളില്‍ സ്വര്‍ണവില കുറയുന്ന വേളയില്‍തന്നെ ഉപഭോക്താക്കള്‍ അവസരം മുതലെടുക്കണം. ഏത് സമയവും വില കൂടാനും കുറയാനും സാധ്യതയുണ്ട്. ഇനി ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് അറിയാം, കൂടെ വിപണിയിലെ പുതിയ മാറ്റങ്ങളും...

goldprice-2

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍വില 73040 രൂപയായിരുന്നു. പിന്നീട് 68880 രൂപ വരെ കുറഞ്ഞിരുന്നു. ശേഷം ഉയരാന്‍ തുടങ്ങിയിരിക്കെയാണ് ഇന്നത്തെ ഇടിവ് നേട്ടമാകുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 69680 രൂപയാണ് നല്‍കേണ്ടത്. 360 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 107 രൂപയാണ്.

ആഭരണം മാത്രം മതിയോ? ഈ സ്വര്‍ണം വാങ്ങൂ

സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വര്‍ണം കിട്ടണം എങ്കില്‍ 18 കാരറ്റ് സ്വര്‍ണം വാങ്ങുന്നതാണ് ഉചിതം. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7140 രൂപയായിട്ടുണ്ട്. അതായത്, ഒരു പവന് 57120 രൂപ വരും, പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേരുമ്പോള്‍ 62000-63000 രൂപ വന്നേക്കാം. എന്നാലും 22 കാരറ്റിലെ ആഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ലാഭം ലഭിക്കും.

എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്നാക്കം പോകാന്‍ ചില കാരണങ്ങളുണ്ട്. ഈ പരിശുദ്ധിയിലുള്ള സ്വര്‍ണം ആഭരണം മാത്രമായി ഉപയോഗിക്കാനേ സാധിക്കൂ. സാമ്പത്തിക പ്രതിസന്ധി വന്നാല്‍ പണയം വയ്ക്കാന്‍ പറ്റില്ല. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ സ്വീകരിക്കില്ല. 22 കാരറ്റിലുള്ള ആഭരണങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ സ്വര്‍ണവായ്പയ്ക്ക് സ്വീകരിക്കൂ.

22 കാരറ്റിലെ സ്വര്‍ണം ആഭരണം വാങ്ങുകയാണെങ്കില്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടുതലായി നല്‍കണം. അതായത്, പവന്‍ വിലയേക്കാള്‍ ചുരുങ്ങിയത് 6000 രൂപ അധികമായി ചെലവ് വരും. ഇതേ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്രയും രൂപ നഷ്ടമാകുകയും ചെയ്യും. മാത്രമല്ല, വിപണി വില സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുകയുമില്ല. എങ്കിലും വന്‍തോതില്‍ വില കൂടി വരുന്ന സാഹചര്യത്തില്‍ വില്‍ക്കുന്ന വേളയില്‍ നഷ്ടം കുറയും.

അമേരിക്കയില്‍ സംഭവിച്ചത് ഇതാണ്

അമേരിക്കയുടെ റേറ്റിങ് കഴിഞ്ഞ ദിവസം മൂഡിസ് താഴ്ത്തിയിരുന്നു. എഎഎ എന്ന ഗണത്തില്‍ നിന്ന് എഎ1 എന്ന നിരക്കിലേക്കാണ് താഴ്ത്തിയത്. ഇത് അമേരിക്കയുടെ സാമ്പത്തിക ഭദ്രതയെ ചോദ്യം ചെയ്യുന്ന നടപടിയാണ്. റേറ്റിങ് കുറച്ചതോടെ നിക്ഷേപകര്‍ അമേരിക്കന്‍ വിപണി വിട്ട് മറ്റു വിപണികളേക്ക് കയറുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഇന്നലെ അത്ര വലിയ കോളിളക്കം വിപണിയില്‍ കണ്ടില്ല. സ്വര്‍ണവില കുതിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് താഴ്ന്ന് 3212 ഡോളറില്‍ നിലനില്‍ക്കുന്നു.

ഡോളറിന് മുന്നേറ്റം നടത്താന്‍ സാധിക്കാത്തതാണ് വിപണിയില്‍ അമേരിക്കക്ക് തിരിച്ചടിയായ ഒരു ഘടകം. ഡോളര്‍ സൂചിക 100.35 എന്ന നിരക്കിലാണുള്ളത്. രൂപയുടെ വിനിമയ നിരക്ക് 85.44 എന്ന തോതിലാണ്. അമേരിക്കന്‍ ഡോളര്‍ മൂല്യം ഇടിഞ്ഞാല്‍ സ്വര്‍ണവില കൂടും. ഇതാണ് സ്വര്‍ണവിപണിയും ഡോളറും തമ്മിലുള്ള ബന്ധം. അതേസമയം, ക്രൂഡ് ഓയില്‍ വില ചഞ്ചാടി ബാരലിന് 65 ഡോളര്‍ എന്ന നിരക്കിലാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+