Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില ഇന്നും കുത്തനെ ഇടിഞ്ഞു: 10 ദിവസം കൊണ്ട് കുറഞ്ഞത് 4600 രൂപ, ഇനിയും കുറഞ്ഞേക്കും

മൂന്നാം നേരന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ രാജ്യത്തെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയതാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചത്. സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനം, കൃഷി, അടിസ്ഥാന വികസന സെസ് 5 ശതമാനത്തില്‍ നിന്നും ഒരു ശതമാനവുമായിട്ടാണ് കുറച്ചത്.

ബജറ്റ് പ്രഖ്യാപനം നടപ്പില്‍ വരുന്നതോടെ ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9 ലക്ഷം രൂപയ്ക്കു മുകളിലായിരുന്ന നികുതി 3.90 ലക്ഷമായി കുറയും. ബജറ്റിലെ പ്രഖ്യാപനം നടപ്പിലായി തുടങ്ങുന്നതിന് മുമ്പ് തന്നെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബജറ്റ് അവതരണത്തിന്റെ അന്ന് രാവിലെ പവന് 200 രൂപയാണ് കുറഞ്ഞതെങ്കില്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം വിലയില്‍ രണ്ടായിരം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

gold-price-today-

2200 രൂപടെ ഇടിവോടെ 54000 ത്തിന് മുകളിലായിരുന്ന വില 51960 രൂപയിലേക്ക് എത്തി. ജുലൈ 24 ന് വിലയില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ ഇന്നലെ വീണ്ടും വിലയിടുഞ്ഞു. 760 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ നിരക്ക് 51200 ലേക്ക് എത്തി.

ഇന്നത്തെ സ്വർണവില

ഇന്നത്തെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഇന്നും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ 50400 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 100 രൂപയും കുറഞ്ഞു. ഗ്രാം വില 6300. 24 കാരറ്റിന്റെ വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 824 രൂപയാണ് കുറഞ്ഞത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ 56680 ല്‍ നിന്നും 55856 ലേക്ക് എത്തി. 24 കാരറ്റിന്റെ ഇന്നത്തെ ഗ്രാം വില 6982.

ജൂണ്‍ 17 ന് രേഖപ്പെടുത്തിയ 55000 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഈ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ദിവസം കൊണ്ട് വിലയില്‍ ഉണ്ടായത് 4600 രൂപയുടെ കുറവാണ്. ബജറ്റ് പ്രഖ്യാപനം നടപ്പിലാകുന്നതോടെ വിലയില്‍ വീണ്ടും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ വിലയില്‍ ചാഞ്ചാട്ടം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് ഇതിന് കാരണം. ഔൺസിന് ഒരുസമയത്ത് 2,354 ഡോളർ വരെ താഴ്ന്ന സ്വർണ വില ഇപ്പോൾ 2,370 ഡോളറിലേക്ക് തിരിച്ച് കയറി. പണപ്പെരുപ്പ കണക്കുകൾ പുറത്തുവരാനിരിക്കേ, നിക്ഷേപകർ ലാഭമെടുപ്പിലേക്ക് കടന്നതാണ് നിലവിലെ ഇടിവിലെ പ്രധാന കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+