Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്ന് കുറഞ്ഞു; ഒരു പവന്‍ 47200 രൂപയ്ക്കും കിട്ടും, പണിക്കൂലി വേറെ, ഗ്രാം നിരക്ക് അറിയാം

കൊച്ചി: മൂന്ന് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്നിരുന്ന സ്വര്‍ണം ഇന്ന് കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കവെയാണ് കേരളത്തില്‍ വില കുറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടിയതാണ് കാരണം. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില-മുംബൈ വിപണിയിലെ സ്വര്‍ണവില-ഡോളര്‍ രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് ഓരോ ദിവസവും ജ്വല്ലറി വ്യാപാരികള്‍ കേരളത്തില്‍ വില നിശ്ചയിക്കുക.

യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയില്‍ നടന്ന ചര്‍ച്ച വിപണികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയില്‍ ജിഎസ്ടി നിരക്ക് കുറയുമെന്ന വിവരം വന്നതും വിപണിക്ക് ഉണര്‍വേകി. ഇതെല്ലാം രൂപയുടെ മൂല്യം കൂടാന്‍ കാരണമായിട്ടുണ്ട്. 87.25 എന്ന നിരക്കിലേക്ക് രൂപ ഉയര്‍ന്നു. ഡോളര്‍ സൂചിക 98.21 എന്ന നിരക്കിലാണ്. ക്രൂഡ് ഓയില്‍ ബാരലിന് 66.23 ഡോളറായി താഴ്ന്നു.

gold price kerala august19

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3338 ഡോളറാണ് പുതിയ നിരക്ക്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയായി. ഒരു പവന് 73880 രൂപയും. ഈ പരിശുദ്ധിയിലുള്ള സ്വര്‍ണം പവന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് 73200 രൂപയായിരുന്നു. കൂടിയ നിരക്ക് 75760 രൂപയും. ആഭരണവും കോയിനുകളും ഈ പരിശുദ്ധിയില്‍ കിട്ടും. എന്നാല്‍ ഇതിനേക്കാള്‍ വില കുറഞ്ഞ സ്വര്‍ണവുമുണ്ട്.

18 കാരറ്റ് സ്വര്‍ണത്തിന് കേരള ജ്വല്ലറി വിപണിയില്‍ പ്രിയമേറി വരികയാണ്. ഈ സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 7585 രൂപയായി. ഒരു പവന്‍ വാങ്ങുമ്പോള്‍ 60680 രൂപയിലെത്തും. എട്ട് ഗ്രാം ചേരുന്നതാണ് ഒരു പവന്‍. ഈ കാരറ്റില്‍ ആഭരണങ്ങള്‍ മാത്രമാണ് ലഭിക്കുക. കോയിനുകളോ സ്വര്‍ണക്കട്ടികളോ ലഭിക്കില്ല. അതേസമയം, ഇതിനേക്കാള്‍ വില കുറവിലും ആഭരണം വാങ്ങാന്‍ അവസരമുണ്ട്.

മറ്റു സ്വര്‍ണാഭരണ വില ഇതാണ്

14, 9 കാരറ്റുകളിലെ സ്വര്‍ണത്തിന് വളരെ കുറഞ്ഞ വിലയേ ഉള്ളൂ. 14 കാരറ്റ് ഗ്രാമിന് 5900 രൂപയാണ് വില. ഇത് ഒരു പവന്‍ വാങ്ങുമ്പോള്‍ 47200 രൂപയാകും. അതേസമയം, 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3805 രൂപയാണ് ഇന്നത്തെ വില. ഈ രണ്ട് തരം പരിശുദ്ധിയിലുള്ള ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ അംശം കുറയും. എങ്കിലും ആഭരണം എന്ന നിലിയില്‍ ഉപയോഗപ്പെടുത്താനും സാധിക്കും.

മേല്‍പ്പറഞ്ഞ എല്ലാ സ്വര്‍ണാഭരണത്തിനും അധികമായി ചില ചെലവുകള്‍ കൂടി വരും. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി കൊടുക്കണം. സാധാരണ കേരളത്തിലെ ജ്വല്ലറികളില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. അതിന് പുറമെയാണ് ഹാള്‍മാര്‍ക്കിങ് ചാര്‍ജ്. ഇത് മറ്റു നിരക്കുകളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും.

അമേരിക്കയില്‍ നടത്തി വന്ന സമാധാന ചര്‍ച്ച വിപണിക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വൈകാതെ അമേരിക്ക, റഷ്യ, യുക്രൈന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ ചര്‍ച്ച നടത്തും. ഇതില്‍ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനമായാല്‍ വിപണി കൂടുതല്‍ ഉണരും. ഈ വേളയില്‍ സ്വര്‍ണവില കുറഞ്ഞേക്കാം. അതേസമയം, അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില ഉയരുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+