Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇടിഞ്ഞു; ഇനിയും താഴോട്ട് വരട്ടെ എന്ന് ഉപഭോക്താക്കളും ജ്വല്ലറി ഉടമകളും, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. 400 രൂപയുടെ ഇടിവാണ് ഒരു പവന്മേല്‍ സംഭവിച്ചിരിക്കുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധം തീരുമോ തുടരുമോ എന്നതിലുള്ള അവ്യക്തത വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഓഹരി വിപണിയില്‍ വലിയ ഇടിവാണ് കാണുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുകയാണ്.

ഡോളര്‍ സൂചിക കാര്യമായ മുന്നേറ്റം നടത്തിയിട്ടില്ല. രൂപയുടെ മൂല്യം താഴോട്ട് പോയി. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം കാണുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ അതിന് അനുസരിച്ച് വില കൂടിയിട്ടില്ല. വില കുറയുകയാണ് ചെയ്തിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

gold price kerala april22-

കേരളത്തില്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14185 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഒരു പവന് 113480 രൂപയും നല്‍കണം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11655 രൂപയും പവന് 93240 രൂപയും നല്‍കണം. എന്നാല്‍ 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9075 രൂപയാണ് വില. പവന് 72600 രൂപ കൊടുക്കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5855 രൂപയും പവന് 46840 രൂപയുമാണ് നല്‍കേണ്ടത്. വെള്ളി വില ഗ്രാമിന് 265 രൂപയില്‍ തുടരുകയാണ്.

14 കാരറ്റ് സ്വര്‍ണം വാങ്ങുന്നോ? അറിയാം

14 കാരറ്റ് സ്വര്‍ണത്തെ കുറിച്ച് അറിയാമോ. 22 കാരറ്റ് സ്വര്‍ണവും ഇതും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയിട്ടുണ്ടോ. കേരളത്തില്‍ സാധാരണ വില്‍പ്പന നടത്തുന്നത് 22 കാരറ്റ് സ്വര്‍ണമാണ്. 24 കാരറ്റ് സ്വര്‍ണം എന്നാല്‍ സമ്പൂര്‍ണ സ്വര്‍ണമാണ്. എന്നാല്‍ 22 കാരറ്റില്‍ 91.6 ശതമാനമാണ് സ്വര്‍ണം. ബാക്കി മറ്റു ലോഹങ്ങള്‍ ആയിരിക്കും. ആഭരണം ഒരുക്കുമ്പോള്‍ ബലം കിട്ടാനാണിത്.

അതേസമയം, 14 കാരറ്റ് സ്വര്‍ണത്തില്‍ 22 കാരറ്റിനെ അപേക്ഷിച്ച് സ്വര്‍ണത്തിന്റെ അംശം കുറവായിരിക്കും. 58 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമായിരിക്കും ഈ കാരറ്റിലുണ്ടാകുക. ആഭരണങ്ങള്‍ മാത്രമേ ലഭിക്കൂ. 22 കാരറ്റില്‍ കോയിനുകളും കിട്ടും. മറ്റു ലോഹങ്ങളുടെ അംശം കൂടുതലായതിനാല്‍ 14 കാരറ്റ് ആഭരണങ്ങള്‍ കരുത്ത് കൂടും. പക്ഷേ, കുറച്ചുകാലം കഴിയുമ്പോള്‍ മാറ്റ് കുറയാനുള്ള സാധ്യതയുണ്ട്.

22 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണവും കോയിനും ലഭിക്കും. ഇവയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പയ്ക്ക് ഈടായി സ്വീകരിക്കുക. അതേസമയം, 14 കാരറ്റ് ആഭരണങ്ങള്‍ ബാങ്ക് വായ്പയ്ക്ക് ഉപയോഗിക്കില്ല. 14 കാരറ്റിനേക്കാള്‍ സ്വര്‍ണം കുറവാണ് ഒമ്പത് കാരറ്റില്‍. സ്വര്‍ണത്തിന്റെ അംശം എത്രത്തോളമുണ്ടെന്ന് കണക്കാക്കിയാണ് കാരറ്റ് നിശ്ചയിക്കുക എന്ന് ചുരുക്കം.

ഡോളര് സൂചിക 98.40 എന്ന നിരക്കിലാണ് ഇന്ന്. രൂപയുടെ മൂല്യം 93.76 എന്ന നിരക്കിലാണ്. ആഗോള വിപണിയിലെ സ്വര്‍ണവില 4758 ഡോളറാണ്. ഈ മൂന്ന് കാര്യങ്ങള്‍ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും വില നിശ്ചയിക്കുന്നത്. വില ഉയര്‍ന്നു നില്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ജ്വല്ലറി വ്യാപാരികള്‍ക്കും തിരിച്ചടിയാണ്. വില കുറഞ്ഞാല്‍ മാത്രമേ വ്യാപാരം സജീവമാകൂ എന്ന് അവര്‍ പറയുന്നു. വില കൂടിയതിനാല്‍ മിക്ക ഉപഭോക്താക്കളും സ്വര്‍ണം വാങ്ങുന്ന രീതിയില്‍ മാറ്റം വരുത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+