സ്വര്‍ണവില വീണ്ടും കുതിച്ചു; വില്‍ക്കുന്നവര്‍ക്ക് മികച്ച ലാഭം, ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നു നില്‍ക്കുന്ന സ്വര്‍ണം പവന് ഇപ്പോള്‍ 44000ത്തിന് മുകളില്‍ നല്‍കണം. വരും ദിവസങ്ങളിലും വിലയില്‍ മുന്നേറ്റത്തിന് തന്നെയാണ് സാധ്യത. ആഗോള എണ്ണ വിപണിയില്‍ വില കുത്തനെ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 44240 രൂപയും കുറഞ്ഞ നിരക്ക് 43600 രൂപയുമാണ്. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷം പിന്നീട് ഘട്ടങ്ങളായി ഉയരുകയാണ്. ഡോളര്‍ മൂല്യം കൂടിയതോടെ ഇന്ത്യന്‍ രൂപയുടെ കരുത്ത് കുറഞ്ഞുവരികയാണ്. ഇതും ആഭ്യന്തര വിപണിയില്‍ തിരിച്ചടിയായിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 44040 രൂപ നല്‍കണം. കഴിഞ്ഞ ദിവസം 43920 രൂപയായിരുന്നു വില. 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5505 രൂപയായി. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിഷമമുണ്ടാക്കുന്ന വാര്‍ത്തയാണിത്. എന്നാല്‍ വില്‍ക്കുന്നവര്‍ക്ക് നേട്ടമാണ്. നിലവിലെ വിലയില്‍ നിന്ന് നേരിയ കുറവ് വരുത്തിയാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നത്.
തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുക. അങ്ങനെ കണക്കാക്കുമ്പോള്‍ നിലവിലുള്ള വിലയേക്കാള്‍ പവന് 1200 രൂപ വരെ കുറവ് വന്നേക്കും. അതേസമയം, ചില ജ്വല്ലറികള്‍, അവര്‍ വിറ്റ സ്വര്‍ണം തിരിച്ചെടുക്കുമ്പോള്‍ രണ്ട് ശതമാനം വില കുറച്ച് സ്വീകരിക്കാറുണ്ട്. സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകുമോ എന്നറിയാനാണ് ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യം.
ഡോളര്‍ ഇന്‍ഡക്‌സ് 105ലാണുള്ളത്. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.13 എന്ന നിരക്കിലാണ്. എണ്ണവില ബെന്‍ഡ് ക്രൂഡ് ബാരലിന് 94.30 ഡോളറിലെത്തി. എണ്ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നത് വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കും. ബാരലിന് 100 ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ നീക്കം. ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും.
ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എണ്ണവില കുതിച്ചുയര്‍ന്നാല്‍ ആഭ്യന്തര വിപണിയില്‍ പണപ്പെരുപ്പത്തിന് വഴിയൊരുങ്ങും. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ സാധ്യതയേറും. സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും. ഈ വര്‍ഷം അവസാനം വരെ പ്രതിദിനം 13 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് സൗദിയും റഷ്യയും തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications