Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് വാങ്ങുന്നവര്‍ക്ക് നേട്ടം... പുതിയ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. നാല് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണം വില കുറഞ്ഞിരിക്കുന്നത്. സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ വിലക്കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത്ര ആശ്വാസകരമാകില്ല.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 44240 രൂപയായിരുന്നു. നാലാം തിയ്യതിയായിരുന്നു ഈ വില രേഖപ്പെടുത്തിയത്. വിലയില്‍ ഏറ്റവും ഒടുവില്‍ മാറ്റമുണ്ടായത് ഈ മാസം ഒമ്പതിനാണ്. പിന്നീട് നാല് ദിവസവും ഒരു പവന് 43880 എന്ന വിലയില്‍ തുടര്‍ന്നു. ഇന്ന് 280 രൂപയുടെ കുറവാണ് പവന്മേല്‍ ഉണ്ടായിരിക്കുന്നത്.

gold-price

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 43600 രൂപയാണ്. ഗ്രാമിന് 5450 രൂപയും. വരും ദിവസങ്ങളിലും നേരിയ വിലക്കുറവിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വിപണികളിലെ ഉണര്‍വ് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ കാത്തിരിക്കാതെ സ്വര്‍ണത്തിന് വില കുറയുന്ന വേളയില്‍ തന്നെ വാങ്ങുന്നതാണ് ഉചിതം.

ഇന്ന് അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്കും നേട്ടമാണ്. ആവശ്യമുള്ള സ്വര്‍ണാഭരണത്തിന്റെ മുഴുവന്‍ തുക നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും. ഇത്തരത്തില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നവര്‍ക്ക് പണിക്കൂലിയില്‍ ഇളവ് നല്‍കുമെന്ന് ചില ജ്വല്ലറികള്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം, രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവ് വന്നിട്ടുണ്ട്.

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 82.92 എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസം 82.86 ആയിരുന്നു. ഡോളര്‍ ഇന്‍ഡക്‌സ് 104ല്‍ തുടരുകയാണ്. അതേസമയം, എണ്ണവില ഉയര്‍ന്നത് ആശങ്കയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 92.25 ഡോളര്‍ എന്ന നിരക്കിലെത്തി. എണ്ണവില കൂടിയാല്‍ വിപണിയിലെ സാഹചര്യം തകിടംമറിയും. പണപ്പെരുപ്പം വര്‍ധിക്കാനും കാരണമാകും.

നാലാഴ്ച മുമ്പ് എണ്ണ ബാരലിന് 75 ഡോളറായിരുന്നു വില. ഇപ്പോള്‍ 17 ഡോളര്‍ ഉയര്‍ന്നിരിക്കുകയാണ്. സൗദിയും റഷ്യയും ഉള്‍പ്പെടെയുള്ള ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതാണ് കാരണം. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് എണ്ണ. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും പ്രകടമായേക്കും. നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിച്ചാല്‍ സ്വര്‍ണത്തിന് വില കൂടുന്ന സാഹചര്യം വരും.

എണ്ണവില ബാരലിന് 100 ഡോളര്‍ എത്തിക്കണമെന്ന് എണ്ണരാജ്യങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഉല്‍പ്പാദനം കുറച്ചിരിക്കുന്നത്. ഒക്ടോബര്‍ വരെ ഇതേ തോതില്‍ ഉല്‍പ്പാദനം തുടരാനാണ് തീരുമാനം. ഒരുപക്ഷേ, ഡിസംബര്‍ വരെ ഇതേ രീതിയില്‍ ഉല്‍പ്പാദനം തുടരുമെന്നും വാര്‍ത്തകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വില കുത്തനെ ഉയരും. ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+