Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നിനെ മറന്നേക്കൂ... ഇനി താഴില്ല, ഇന്നും കൂടി; പുതിയ പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇതോടെ സര്‍വകാല റെക്കോഡിലാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ആഗോള വിപണിയിലും സ്വര്‍ണ വില വര്‍ധിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങി വെച്ച താരിഫ് യുദ്ധമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ആഗോള വിപണിയിലെ വിലയിലെ ചാഞ്ചാട്ടം ആഭ്യന്തര വിപണികളിലും പ്രതിഫലിക്കും എന്നതിനാല്‍ നിലവിലെ താരിഫ് യുദ്ധങ്ങളും സാമ്പത്തിക അനിശ്ചിതത്വവും മാറിയാല്‍ മാത്രമെ സ്വര്‍ണ വിലയിലെ പിടിച്ച് കെട്ടാനാകൂ. മറ്റ് രാജ്യങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുന്നത് ട്രംപ് മരവിപ്പിച്ചിട്ടുണ്ടെങ്കിലും ചൈനയ്ക്ക് ഇത് ബാധകമല്ല. അതിനാല്‍ ചൈന തിരിച്ച് യു എസിനും താരിഫ് ചുമത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

Gold Price

ഈ പ്രതിസന്ധിയാണ് സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നത്. ഇന്ന് കേരളത്തില്‍ സ്വര്‍ണത്തിന് എത്ര രൂപയാണ് കൂടിയിരിക്കുന്നത് എന്ന് നോക്കാം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 25 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ രൂപയ്ക്ക് വിറ്റിരുന്ന ഗ്രാം സ്വര്‍ണം ഇന്ന് രൂപയ്ക്കാണ് വില്‍ക്കുന്നത്. കേരളത്തില്‍ പൊതുവെ പവന്‍ കണക്കിലാണ് സ്വര്‍ണ വില നോക്കുന്നത്.

എട്ട് ഗ്രാമാണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. 200 രൂപയാണ് ഒരു പവന്‍ പൊന്നിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 71360 രൂപയായിരുന്ന പവന്‍ വില ഇന്ന് 71560 രൂപയായി. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന വിലയാണിത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണിത്. വിഷുവും കഴിഞ്ഞതോടെ ഹൈന്ദവ കുടുംബങ്ങളില്‍ കല്യാണത്തിന്റെ മേളമാണ്.

ജ്വല്ലറികളില്‍ നിന്ന് ബള്‍ക്കായി സ്വര്‍ണം വിറ്റഴിക്കുന്നത് വിവാഹ പര്‍ച്ചേസുകള്‍ക്കായിട്ടാണ്. വിവാഹാവശ്യത്തിന് ആഭരണമായാണ് സ്വര്‍ണം വാങ്ങിക്കുന്നത്. അതിനാല്‍ തന്നെ പവന്‍ വില മാത്രം കൊടുത്താല്‍ സ്വര്‍ണം വാങ്ങിക്കാനാകില്ല. ജി എസ് ടി (മൂന്ന് ശതമാനം), ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് (53.70) എന്നിവയ്‌ക്കൊപ്പം പണിക്കൂലി കൂടി സ്വര്‍ണം വാങ്ങുമ്പോള്‍ കൊടുക്കേണ്ടി വരും.

ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്. കുറഞ്ഞ ഡിസൈനിലുള്ള ആഭരമാണ് എങ്കില്‍ പണിക്കൂലി കുറയും. വലിയ ഡിസൈന്‍ ആണ് ആഭരണത്തിന് ഉള്ളത് എങ്കില്‍ സ്വാഭാവികമായും പണിക്കൂലിയും കൂടും. വിവിധ ജ്വല്ലറികള്‍ പലതരത്തിലാണ് പണിക്കൂലി ഈടാക്കുന്നത്. രണ്ട് ശതമാനം മുതല്‍ 30 ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന ജ്വല്ലറികളുണ്ട്.

ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന് പോലും ഇന്നത്തെ പവന്‍വില അനുസരിച്ച് 77000 രൂപയെങ്കിലും ചെലവാകും. അതായത് ഒരു ലക്ഷം രൂപയ്ക്ക് ഒന്നര പവന്‍ സ്വര്‍ണാഭരണം പോലും വാങ്ങിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ആഭരണം വിവാഹാവശ്യത്തിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് സ്‌കീം ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ബുക്ക് ചെയ്യുന്ന വിലയ്ക്ക് ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങിക്കാന്‍ അനുവദിക്കുന്ന പദ്ധതിയാണിത്. വില കൂടിയാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്കും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങിക്കാം. 1000 രൂപ മുതല്‍ ബുക്കിംഗ് ചാര്‍ജ് ഉള്ള സ്‌കീമുകള്‍ ആണ് വിവിധ ജ്വല്ലറികള്‍ അവതരിപ്പിക്കുന്നത്. അതേസമയം സ്വര്‍ണ വിലയില്‍ വലിയ ഇടിവ് ഭാവിയില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നത്.

Take a Poll

അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യം മാറിയതിനാല്‍ തന്നെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. ഈ വര്‍ഷം ജനുവരി ഒന്നിന് 57600 രൂപയുണ്ടായിരുന്ന പവന്‍ വിലയാണ് നാല് മാസം തികയുമ്പോഴേക്ക് 71560 ല്‍ എത്തിയിരിക്കുന്നത്. ഏകദേശം 15000 രൂപയ്ക്ക് മുകളിലാണ് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്.

ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഉണ്ടാകുന്ന വില വര്‍ധനവാണ് ഇത് എന്നോര്‍ക്കണം. ഈ മാസം ആറാമത്തെ ദിവസമാണ് 70000 ത്തിന് മുകളില്‍ പവന്‍വില എത്തുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 65800 രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+