Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 90,000 അല്ല, പവന് 1.14 ലക്ഷത്തിലേക്ക് ഉയരും; ആഭരണങ്ങൾ വാങ്ങാൻ ഇനിയുള്ള ഏക പോംവഴി ഇതാണ്

സ്വർണപ്രേമികളെ ഞെട്ടിച്ച് ആഗോള സ്വർണ വില 4,000 ഡോളർ കടന്നിരിക്കുകയാണ്. ഇന്ന് സ്വർണവില ഔൺസിന് 4,030 ഡോളറിലാണ് വ്യാപാരം നടന്നത്. രാജ്യാന്തര വിലയിലെ ചുവടുപിടിച്ച് ഇന്ത്യയിൽ ഇന്ന് 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,22,060 രൂപയാണ് വില.

കഴിഞ്ഞ 12 മാസത്തിനിടയിൽ സ്വർണവിലയിൽ 52 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇനിയും വില ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 2026 അവസാനത്തോടെ സ്വർണവില 4,900 ഡോളറിലെത്തുമെന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് വിശകലന വിദഗ്ദ്ധർ പ്രവചിക്കുന്നത്. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും ഇടിഎഫ് നിക്ഷേപകരിൽ നിന്നുമുള്ള ശക്തമായ ആവശ്യകതയും അടുത്ത വർഷത്തോടെ ഓടെ സ്വർണവില 4,300 ഡോളറിൽ നിന്ന് 4,900 ഡോളറായി ഉയരുമെന്നാണ് ഗോൾഡ്മാൻ ചൂണ്ടിക്കാട്ടുന്നത്.

goldnews3-

ഗോൾഡ്മാൻ സാച്ച്‌സിന്റെ പ്രവചനം യാഥാർത്ഥ്യമായാൽ, നിലവിലെ വിലയിൽ സ്വർണം വാങ്ങുന്ന നിക്ഷേപകർക്ക് 22.5% ലാഭം ലഭിക്കും. 2009 ഒക്ടോബറിനും 2024 ജനുവരിയ്ക്കും ഇടയിൽ, ഏകദേശം 15 വർഷം കൊണ്ടാണ് സ്വർണ്ണവില 1,000 ഡോളറിൽ നിന്ന് 2,000 ഡോളറിലെത്തിയത്. എന്നാൽ, അടുത്ത 1,000 ഡോളർ വർധനവ് വെറും 14 മാസത്തിനുള്ളിൽ സംഭവിച്ച് 2025 മാർച്ച് 14-ഓടെ 3,000 ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടു.

ഏഴ് മാസത്തിനുള്ളിൽ 1,000 ഡോളർ വർധിച്ച സ്വർണം, ആഗോള സാമ്പത്തിക പ്രശ്നങ്ങൾ, വ്യാപാര തർക്കങ്ങൾ, അമേരിക്കൻ സർക്കാരിന്റെ അടച്ചുപൂട്ടൽ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തിൽ ഫിയറ്റ് കറൻസികളെയും യു.എസ്. ട്രഷറികളെയും മറികടക്കുകയാണ്.

2022 അവസാനത്തോടെ ആഗോള കേന്ദ്ര ബാങ്കുകൾ സ്വർണം സ്ഥിരമായി വാങ്ങുന്നവരായി മാറിയിട്ടുണ്ട്. 2022, 2023, 2024 എന്നീ വർഷങ്ങളിൽ ഓരോ വർഷവും ആയിരം ടണ്ണിലധികം സ്വർണമാണ് കേന്ദ്ര ബാങ്കുകൾ വാങ്ങിക്കൂട്ടിയത്.

"2025/2026-ൽ കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങൽ ശരാശരി 80-70 ടണ്ണായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമർജിംഗ് മാർക്കറ്റ് കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം സ്വർണത്തിലേക്ക് മാറ്റുന്നത് തുടരാൻ സാധ്യതയുണ്ട്," ലിന തോമസിന്റെ നേതൃത്വത്തിലുള്ള ഗോൾഡ്മാൻ സാച്ച്‌സ് വിശകലന വിദഗ്ദ്ധർ തങ്ങളുടെ ക്ലയന്റ് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കി.

ഭൗതിക രൂപത്തിൽ സ്വർണ്ണം ശേഖരിക്കുന്ന കേന്ദ്ര ബാങ്കുകൾക്ക് പുറമെ, ആഗോള നിക്ഷേപകർ ഫണ്ടുകൾ നിക്ഷേപിക്കാൻ ഗോൾഡ് ഇടിഎഫുകളെയാണ് ആശ്രയിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് ആഗോള ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിൽ (ETFs) സെപ്റ്റംബറിൽ ഏറ്റവും വലിയ പ്രതിമാസ നിക്ഷേപമാണ് രേഖപ്പെടുത്തിയത്.

സ്വർണവിലയിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. റഷ്യ-യുക്രൈൻ യുദ്ധം പോലുള്ള ചില കാരണങ്ങൾ മങ്ങിയെങ്കിലും, പുതിയ പ്രേരണകൾ സ്വർണവിലയ്ക്ക് പിന്തുണ നൽകുകയാണ്.

ട്രംപിന്റെ താരിഫുകളും ആഗോള വ്യാപാര യുദ്ധങ്ങളും യു.എസ്. ഡോളറിന് വെല്ലുവിളിയുയർത്തുന്നുണ്ട്. ഇത് ഈ വർഷം ഡോളർ സൂചികയിൽ 10 ശതമാനത്തോളം ഇടിവിന് കാരണമായി. കൂടാതെ, യു.എസ്. ഫെഡറൽ റിസർവ് പ്രതീക്ഷിക്കുന്ന പലിശ നിരക്ക് കുറയ്ക്കൽ സ്വർണത്തിന് തുടർച്ചയായ പിന്തുണ നൽകുന്നുണ്ട്.

കേരളത്തിലെ വില എത്രയാകും

കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി പവൻ വില ഇന്ന് ആദ്യമായി 90,000ത്തിലെത്തി. ഒരു ഗ്രാമിന് വില 11,290 രൂപയാണ്. ആഗോള സ്വർണവില 4900 ഡോളറിലേക്ക് ഉയർന്നാൽ സ്വർണവില 1.14,000ത്തിലേക്ക് കുതിക്കും. അതായത് സാധാരണക്കാർ സ്വർണത്തെ പൂർണമായി മാറിയേക്കുമെന്ന് സാരം. ആഭരണ നിർമ്മാണത്തിന് കുറഞ്ഞ കാരറ്റ് സ്വർണത്തെ ആശ്രയിക്കാതെ സാധാരണക്കാർക്ക് രക്ഷയുണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+