സ്വർണ വില വർധനവിന് പുല്ലുവില: ഒക്ടോബറില്‍ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയില്‍ വന്‍ വർധനവ്
വില കുത്തനെ ഉയർന്നിട്ടും രാജ്യത്തെ സ്വർണ ഇറക്കുമതിയില്‍ ഒക്ടോബർ മാസത്തില്‍ വന്‍ കുതിച്ചുചാട്ടം. വിവാഹ സീസണും സാമ്പത്തിക അനിശ്ചിതത്വവും ഒന്നിച്ചെത്തിയതാണ് ഇറക്കുമതിയിലെ വർധനവിന് കാരണം. ഒക്ടോബർ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി 199.2 ശതമാനം വർധിച്ച് 14.7 ബില്യൺ ഡോളറായി,.കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 4.9 ബില്യൺ ഡോളർ മാത്രമായിരുന്നു. അമേരിക്കൻ 50 ശതമാനം വരെ ഉയർന്ന തീരുവകളും ആഗോള അനിശ്ചിതത്വവും നിക്ഷേപകരെ സ്വർണ്ണം, വെള്ളി പോലുള്ള സുരക്ഷിത ആസ്തികളിലേക്കു നയിച്ചു.
സെപ്റ്റംബറിൽ പ്രഖ്യാപിച്ച ജിഎസ്ടി ഇളവ് കുടുംബ ചെലവുകൾ കുറയ്ക്കുയെ അതോടെ ആഘോഷ-വിവാഹ സീസണിൽ സ്വർണ്ണവാങ്ങൽ ശക്തി പ്രാപിക്കുകയായിരുന്നുവെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിവാഹ സീസൺ ആരംഭിച്ചതോടെ ആഭരണ വിപണിയിൽ ആവശ്യകത ഗണ്യമായി ഉയർന്നുവെന്ന് എംകേ ഗ്ലോബലിലെ വിശകലന വിദഗ്ധ റിയ സിംഗിനെ ഉദ്ധരിച്ച് മണി കണ്ട്രോള് റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശികമായുള്ള ജ്വല്ലറികൾക്കിടയിൽ കുറഞ്ഞ കാരറ്റ് സ്വർണ്ണത്തോടും വെള്ളിയോടും കൂടുതൽ താൽപര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം വെള്ളി ഇറക്കുമതിയും കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് ആറിരട്ടിയായി 2.72 ബില്യൺ ഡോളറായി. ഒക്ടോബറിൽ ഇന്ത്യ 165 ടൺ സ്വർണം ഇറക്കുമതി ചെയ്തു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 60.63 ടൺ മാത്രമായിരുന്നു. എന്നാൽ 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ ഇറക്കുമതി അളവിൽ 2.3 ശതമാനം മാത്രമാണ് വർധന ഉണ്ടായിരിക്കുന്നത്, എന്നാൽ ഇറക്കുമതിയുടെ മൂല്യം 21.4 ശതമാനം ഉയർന്നു. ആഗോള വിപണിയിൽ സ്വർണ്ണവില 50 ശതമാനം ഉയർന്നതാണ് ഇതിന് കാരണം.
ധന്തേരാസ്-ദീപാവലി കാലം ഇന്ത്യയിൽ സ്വർണ്ണവിപണിയുടെ പരമ്പരാഗത വാങ്ങൽ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതായും ജ്വല്ലറി ഉടമകള്‍ പറയുന്നു. ഇതിന് പിന്നാലെ വിവാഹസീസൺ ആരംഭിച്ചതോടെ ആഭരണ ആവശ്യകത രാജ്യത്തുടനീളം ഉയർന്നു. അതേസമയം ഒക്ടോബറിൽ രത്ന-ആഭരണ കയറ്റുമതി 29.5 ശതമാനം കുറഞ്ഞു, അതായത് ഇറക്കുമതി ചെയ്ത സ്വർണ്ണവും വെള്ളിയും പ്രധാനമായും ആഭ്യന്തര ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇതോടെ വ്യക്തമാകുന്നു.
ജി എസ് ടി നിരക്കിലെ കുറവ് ഉപഭോക്താക്കളുടെ ഉപയോഗശേഷമുള്ള പണം വർധിപ്പിക്കുകയും അതിൽ ഒരു ഭാഗം സ്വർണ്ണത്തിൽ നിക്ഷേപമായി മാറുകയും ചെയ്തു. വില ഉയരുമ്പോൾ അതിനെ ഭാവിയിൽ കൂടുതൽ ലാഭകരമായ നിക്ഷേപ സാധ്യതയായി കാണുന്ന പ്രവണതയും ഉയരുന്നുണ്ട്.
അമേരിക്കൻ തീരുവകളെ തുടർന്ന് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് കൈയൊഴിഞ്ഞതോടെ രൂപയ്ക്ക് സമ്മർദ്ദം രൂപപ്പെട്ടു, ഇതും നിക്ഷേപകരെ സ്വർണ്ണ-വെള്ളി പോലുള്ള സുരക്ഷിത ആസ്തികളിലേക്കുള്ള ഒഴുക്കിലേക്ക് നയിച്ചു. ഇതിനെ തുടർന്ന് സ്വർണ്ണ ഇ ടി എഫു കളിലുള്ള നിക്ഷേപവും വർധിച്ചു. എന്നാൽ സ്വർണ്ണ ഇറക്കുമതിയുടെ ഈ കുതിപ്പ് രാജ്യത്തിന്റെ ഇറക്കുമതി ചെലവും വ്യാപാര കുറവും ഉയർത്തുന്നുവെന്ന ആശങ്കയും നിലനിൽക്കുന്നു.
ഒക്ടോബറിൽ വ്യാപാര കുറവ് 41.68 ബില്യൺ ഡോളറായി, സെപ്റ്റംബറിൽ ഇത് 32.15 ബില്യൺ ഡോളർ മാത്രമായിരുന്നു. ജനുവരി മദ്ധ്യത്തോടെ വിവാഹ സീസൺ ശമിക്കുമായതിനാൽ ആവശ്യത്തിൽ കുറവ് വരാം എന്നാണു വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിൽ സ്വർണ്ണത്തിന് പരമ്പരാഗതവും സാംസ്കാരികവുമായ മൂല്യവുമുള്ള നിക്ഷേപ ഉപാധിയായി നിലനിൽക്കുന്ന ശക്തമായ സ്ഥാനത്തെ ഈ കണക്കുകൾ വീണ്ടും തെളിയിക്കുന്നു. ചുരുക്കത്തിൽ, റെക്കോർഡ് വില, താരിഫ് ഭീഷണി, ജി എസ് ടി ഇളവ്, പരമ്പരാഗത ഉത്സവ-വിവാഹ ഡിമാൻഡ് എന്നിവ ഒത്തുചേർന്ന് ഇന്ത്യക്കാർക്ക് "സ്വർണം വാങ്ങേണ്ട സമയം ഇപ്പോൾ തന്നെ" എന്ന തീരുമാനമെടുക്കാൻ പ്രേരണയായി. അതാണ് ഒക്ടോബറിലെ ഈ ചരിത്രപരമായ കുതിപ്പിന് പിന്നിൽ.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications