സ്വർണ വില ഫെബ്രുവരിയില്‍ കുത്തനെ കുറയുമോ? 'അത്ഭുതപ്പെട്ടി' തുറക്കുമ്പോള്‍: പ്രതീക്ഷയോടെ സ്വർണ വ്യാപാരികളും
കേന്ദ്ര ബജറ്റിന് മുന്നോടിയായി വിവിധ വ്യവസയാ മേഖലയില്‍ നിന്നും നിരവധി ആവ്യങ്ങളാണ് ഉയർന്ന് വരുന്നത്. മുന്നോട്ട് വെക്കുന്ന എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ ബജറ്റിലൂടെ നടപ്പാക്കിയേക്കില്ലെങ്കിലും ആശ്വാസകരമാകുന്ന പല പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് വ്യവസായ പ്രമുഖർ പ്രതീക്ഷിക്കുന്നത്. സ്വർണ വിപണിയും ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല. പ്രധാനപ്പെട്ടത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് സ്വർണാഭരണ വ്യവസായ മേഖല ബജറ്റിന് മുന്നോടിയായി കേന്ദ്ര സർക്കാറിന് മുമ്പാകെ വെക്കുന്നത്.
അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വരുന്നതോടെ സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യതകളാണ് സാമ്പത്തിക ലോകം മുന്നോട്ട് വെക്കുന്നത്. ഇറക്കുമതിക്ക് വലിയ തോതില്‍ താരിഫ് ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങളാണ് വിലവർധനവിന് ഇടയാക്കുക. ഈ സാഹചര്യത്തില്‍ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നുമുള്ള വിപണി ഇടപെടലുകള്‍ ശക്തമാക്കണമെന്നാണ് റിദ്ദിസിദ്ധി ബുള്ളിയൻസ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ പൃഥ്വിരാജ് കോത്താരി അഭിപ്രായപ്പെടുന്നത്. സിംഗിള്‍ റെഗുലേറ്റർ, സ്വർണ വിപണിയുടെ ഫോർമലൈസേഷന്‍ തുടങ്ങിയ നിരവധി ആവശ്യങ്ങളും അദ്ദേഹം മുന്നോട്ട് വെക്കുന്നു.

ബജറ്റില്‍ സ്വർണ വിപണിക്ക് ആശ്വാസകരമാകുന്ന പല പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷ ആസ്പെക്ട് ഗ്ലോബൽ വെഞ്ചേഴ്‌സിൻ്റെ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണും ഇന്ത്യ ബുള്ളിയൻ ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐ ബി ജെ എ) വൈസ് പ്രസിഡൻ്റുമായ അക്ഷ കാംബോജയും മുന്നോട്ട് വെക്കുന്നു.
'ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും സാംസ്കാരിക പൈതൃകത്തിലും സ്വർണ്ണ മേഖല വളറെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. ഇറക്കുമതി തീരുവ വീണ്ടും കുറയ്ക്കുന്നത് പോലെയുള്ള മത്സരക്ഷമത വർദ്ധിപ്പിക്കുന്ന നയങ്ങൾ ഈ വ്യവസായ മേഖല പ്രതീക്ഷിക്കുന്നു. ഇതിലൂടെ അനധികൃതമായ ഇറക്കുമതി തടയാനും വ്യവസായത്തെ ശക്തിപ്പെടുത്താനും കഴിയും.' അക്ഷ കാംബോജ പറഞ്ഞു.
ഇലക്ട്രോണിക് സ്വർണ്ണ രസീതുകളിൽ (ഇജിആർ) വ്യാപാരം നടത്തുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര സർക്കാർ ഇടപെടൽ ആവശ്യമാണ്. ജി എസ് ടി നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും ഹാൾമാർക്കിംഗ് മാനദണ്ഡങ്ങൾ വ്യക്തമാക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ആവശ്യം. ഈ മാറ്റങ്ങളുണ്ടായാല്‍ മേഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും കൂടുതല്‍ ശക്തിപ്പെടുത്തും.
ഗ്രാമീണ മേഖലയിലെ സമ്പാദ്യത്തിലും തൊഴിലവസരങ്ങളിലും കാര്യമായ സംഭാവന നൽകുന്ന സ്വർണ്ണ മേഖല, പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എസ്എംഇ) സുസ്ഥിരത ഉറപ്പാക്കുന്ന ധനനയങ്ങളും ആവശ്യമാണ്. ഗിഫ്റ്റ് സിറ്റിയിൽ ആഭരണ കയറ്റുമതി കേന്ദ്രങ്ങളും ടയർ 2 നഗരങ്ങളിൽ ചെറിയ ജ്വല്ലറി പാർക്കുകളും സ്ഥാപിക്കാനും കേന്ദ്രം തയ്യാറാകണം. ഇത്തരം സംരംഭങ്ങൾ കയറ്റുമതി വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണ വ്യവസായികളുടെ ആവശ്യം പരിഗണിച്ച് ഇറക്കുമതി തീരുവ വീണ്ടും കുറക്കുകയാണെങ്കില്‍ രാജ്യത്തെ സ്വർണ വിലയില്‍ ഇടിവുണ്ടാകും. കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രം ഇറക്കുമതി തീരുവ വലിയ രീതിയില്‍ കുറച്ചത്. അഗ്രിക്കൾച്ചർ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ സെസ് അടക്കം 15 15 ശതമാനമാണ് ഇറക്കുതി ചെയ്യുന്ന സ്വർണത്തിന്‌തീരുവയായി അന്നുവരെ ഈടാക്കിയിരുന്നത്. ഇത് ആറ് ശതമാനത്തിലേക്കാണ് ബജറ്റില്‍ കുറച്ചത്. ഈ സാഹചര്യത്തില്‍ വീണ്ടും കേന്ദ്രം ഇറക്കുമതി കുറയ്ക്കുമോയെന്ന കാര്യം സംശയമാണ്.












Click it and Unblock the Notifications