Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിൽക്കാൻ കൂട്ടാക്കാതെ മലയാളികൾ, വങ്ങാനും ആളില്ല; മനസിലിരിപ്പ് മറ്റൊന്ന്, കടുത്ത പ്രതിസന്ധി

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വലിയൊരു കുതിച്ച് ചാട്ടമാണ് രേഖപ്പെടുത്തിയത്. ഒരു പവന് 1800 രൂരയോളം വർധിച്ച് വില 92600 രൂപയിലെത്തി. ഗ്രാമിന് വില 11575 രൂപയാണ്.ഏതാനും ദിവസങ്ങളായി കുറഞ്ഞ് നിൽക്കുന്ന വിലയാണ് ഇപ്പോൾ ഒറ്റയടിക്ക് വർധിച്ചിരിക്കുന്നത്.

വിലയിലെ ചാഞ്ചാട്ടം വ്യാപാരികളെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. നേരത്തേ വില ഉയരുമ്പോൾ ആളുകൾ കൂട്ടത്തോടെ വിൽക്കാൻ എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിൽക്കാനും ആളുകൾ ജ്വല്ലറികളിലേക്ക് വരുന്നില്ലെന്ന് പറയുകയാണ് വ്യാപാരിയായ അരുൺ മാർക്കോസ്. സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണത്തിൽ നിലവിൽ സ്വർണ വ്യാപാരികൾ നേരിടുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ചും അരുൺ പങ്കുവെച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

oldsell-17

'വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം വ്യാപാരത്തെ വളരെ മോശമായിട്ടുള്ള തരത്തിലാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾ എത്തണമെന്ന് ആഗ്രഹിച്ച് ഇരിക്കുന്ന സമയങ്ങളിൽ പോലും ഇങ്ങനെ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ ആളുകൾ കൂടുതൽ കൺഫ്യൂസ്ഡ് ആവുകയും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അവർ അകന്നു നിൽക്കുന്ന ഒരു സാഹചര്യവുമാണ് ഉളളത്.

വാങ്ങുന്ന ആളുകളെ പോലെ തന്നെ വിൽക്കാനുള്ള ആളുകളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നേക്ക് വരുന്നത് കുറയുകയാണ്. കാരണം ഇങ്ങനെ ക്രമാതീതമായി വർദ്ധിച്ചു പോകുമ്പോൾ ആളുകൾ ചിന്തിക്കുന്നത് ഇനിയും വില ഇങ്ങനെ വർദ്ധിക്കുകയാണെങ്കിൽ പവന് ഒരു ലക്ഷം രൂപയൊക്കെ കടന്നു മുന്നോട്ടു പോകും എന്നുള്ള തരത്തിൽ ആളുകൾ ചിന്തിക്കുകയും അതിനെ തുടർന്ന് വിൽക്കാനുള്ള ആളുകൾ പോലും വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്നതിൽ നിന്ന് അകലം പാലിക്കുകയാണ്.

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കും എന്ന തരത്തിലുള്ള ചിന്ത വ്യാപാരികളെ ബാധിച്ചിട്ടുണ്ട്. അതാണ് വിലയിലെ കുതിപ്പിന് കാരണമായത്. ഇത് എത്ര ദിവസം പോകും എന്നത് മാത്രം വ്യക്തമല്ല.വലിയൊരു പ്രതിസന്ധിയിലൂടെ തന്നെയാണ് കടന്ന് പോകുന്നത്. സാമ്പത്തിക മാന്യം ഉണ്ടായ സമയത്താണ് മുൻപ് സമാന രീതിയിലൊരു പ്രതിസന്ധി അനുഭവിക്കേണ്ടി വന്നത്. അതിനെ ഓർമ്മപ്പെടുത്തുന്ന തരത്തിലാണ് വ്യാപാരങ്ങൾ പോയ്ക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷം വ്യാപാരത്തെ മൊത്തത്തിൽ ബാധിച്ചെങ്കിലും ഇപ്പോഴത്തെ വിലയിലെ ചാഞ്ചാട്ടത്തോട് കൂടി പ്രതിസന്ധി അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുകയാണ്.ഒന്നുകിൽ വില കുറയുക അല്ലെങ്കിൽ വില കുറഞ്ഞ് സ്റ്റേബിളാകണം. അപ്പോൾ മാത്രമേ
സ്വർണ വ്യാപാരം നടക്കുകയുള്ളൂ. വില കൂടി നിൽക്കുകയാണെങ്കിൽ വിൽപനയും വാങ്ങലും ഒക്കെ ഏതെങ്കിലും തരത്തിലൊക്കെ എക്സ്ചേഞ്ചുകളോ കാര്യങ്ങളോ എല്ലാം തന്നെയൊക്കെ നടക്കും. ചാഞ്ചാട്ടമാകുമ്പോൾ ആളുകൾ കാത്തിരിപ്പിന്‌റെ മൂഡിലാണ്.

സ്റ്റാഫുകളുടെ ശമ്പളം കറന്റ് ചാർജ് വാടക അടക്കമുള്ള ഭീമമായ തുകകൾ എന്നിവ കണ്ടെത്താനായിട്ട് വ്യാപാരികൾ വളരെയധികം വിഷമിക്കുന്ന ഒരു സ്ഥിതിയിലൂടെയാണ് പോകുന്നത് .പിന്നെ അതിനെയൊക്കെ തരണം ചെയ്യും ഈ കാലവും കടന്നുപോകും എന്നുള്ള കാര്യത്തിൽ യാതൊരു തർക്കവും വ്യാപാരികൾക്കില്ല .എപ്പോഴും ഒരു മാറ്റവും ഉണ്ടാകും എന്നുള്ള പ്രതീക്ഷയിലാണ് കൂടുതൽ വ്യാപാരികൾ നിൽക്കുന്നത്. പക്ഷേ ഈ ഒരുപാട് ലോണുകൾ ഒക്കെ എടുത്ത് വ്യാപാരം ചെയ്യുന്ന ആളുകളുണ്ട്. അവരൊക്കെ ആത്മഹത്യയുടെ വക്കിലാണ് നിൽക്കുന്നത്. അവർ വീണ്ടും വീണ്ടും പുതിയ പുതിയ മേഖലയിൽ നിന്ന് പ്രൈവറ്റ് ആളുകളുടെയും ഒക്കെ ലോണുകൾ സംഘടിപ്പിച്ചൊക്കെയാണ് പിടിച്ചു നിൽക്കുന്നത്. പക്ഷേ അത് എത്ര നാൾ അങ്ങനെ ഈ രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കും എന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+