Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിൽക്കുന്നുണ്ടോ? ഇങ്ങനെ ചെയ്താൽ നികുതി ഭാരമില്ലാതെ വിൽക്കാം..ചെയ്യേണ്ടത്

സ്വർണം, ഭൂമി, വാണിജ്യ സ്വത്തുക്കൾ, ഓഹരികൾ തുടങ്ങിയ ആസ്തികൾ വിൽക്കുമ്പോൾ പലപ്പോഴും വലിയ നികുതി ബാധ്യതകൾ നേരിടേണ്ടി വരാറുണ്ട്. ഇനി യാതൊരു നികുതി ഭാരവും ഇല്ലാതെ ഇവ വിറ്റാലോ? എങ്ങനെയെന്നാണോ? അതിനാണ് ആദായ നികുതി നിയമത്തിലെ സെക്ഷൻ 54എഫ് പ്രയോജനപ്പെടുക. ഇതുവഴി നിങ്ങളുടെ നികുതി ബാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും. വിശദമായി നോക്കാം

ആദായ നികുതി നിയമത്തിലെ അത്രയധികം അറിയപ്പെടാത്ത ഒരു വകുപ്പാണ് സെക്ഷൻ 54എഫ്. ദീർഘകാല മൂലധന നേട്ടങ്ങൾക്കുള്ള (Long-Term Capital Gains - LTCG) നികുതി ലാഭിക്കാൻ ഇത് നികുതിദായകരെ സഹായിക്കുന്നു. റെസിഡൻഷ്യൽ വീടല്ലാത്ത മറ്റേതൊരു ദീർഘകാല മൂലധന ആസ്തിയും വിൽക്കുമ്പോൾ ഉണ്ടാകുന്ന മൂലധന നേട്ടങ്ങൾക്ക് നികുതിയിളവ് നൽകുന്ന ആനുകൂല്യ വ്യവസ്ഥയാണ് സെക്ഷൻ 54എഫ് .

goldratepavantoday

സ്വർണം, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, വാണിജ്യ ഭൂമി എന്നിവ പോലുള്ള വീടല്ലാത്ത മറ്റ് ആസ്തികൾ വിൽക്കുകയും ആ തുക ഒരു താമസിക്കാനുള്ള വീട് വാങ്ങുന്നതിനായി വീണ്ടും നിക്ഷേപിക്കുകയും ചെയ്യുമ്പോളാണ് സെക്ഷൻ 54എഫ് ബാധകമാകുന്നത്.

നികുതി ഒഴിവാക്കാൻ സെക്ഷൻ 54എഫ് പ്രകാരം ITR-2 അല്ലെങ്കിൽ ITR-3 ഫയൽ ചെയ്യേണ്ടതുണ്ട്. വരുമാനത്തിന്റെ സ്വഭാവമനുസരിച്ചാണ് ഇത് തിരഞ്ഞെടുക്കേണ്ടത്. മാത്രമല്ല ചില നിബന്ധനകളും ഉണ്ട്.

ആസ്തി കൈമാറ്റം ചെയ്തതിൽ നിന്നുള്ള അറ്റ പരിഗണനാ തുക, നിയമപരമായി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഇന്ത്യയിൽ ഒരു റെസിഡൻഷ്യൽ വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ നിക്ഷേപിച്ചാൽ മാത്രമേ ഈ വകുപ്പ് പ്രയോഗിക്കാൻ കഴിയൂ.

കൂടാതെ, യഥാർത്ഥ ആസ്തി കൈമാറ്റം ചെയ്യുന്ന തീയതിയിൽ നികുതിദായകന് ഒന്നിലധികം റെസിഡൻഷ്യൽ വീടുകൾ ഉണ്ടാവാൻ പാടില്ല. ലോക്ക്-ഇൻ കാലയളവിനുള്ളിൽ പുതിയൊരു വീട് വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യരുത്. ഇത് പാലിക്കാത്ത പക്ഷം നികുതി ഇളവ് റദ്ദാക്കപ്പെടും.

സെക്ഷൻ 54എഫ്-ന്റെ ആനുകൂല്യം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (HUF) മാത്രമേ ലഭിക്കൂ; കമ്പനികൾക്കോ എൽഎൽപികൾക്കോ ലഭിക്കില്ല. വിൽക്കുന്ന ആസ്തി ഒരു 'ദീർഘകാല മൂലധന ആസ്തി' ആയിരിക്കണം. ഭൂമി/ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ 24 മാസവും, ലിസ്റ്റ് ചെയ്ത ഓഹരികൾ 12 മാസവും കൈവശം വെച്ചവ റെസിഡൻഷ്യൽ വീടായിരിക്കരുത്.

സെക്ഷൻ 54എഫ് പ്രകാരമുള്ള നികുതി ഇളവ്, അറ്റ പരിഗണനാ തുക എത്രത്തോളം നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിക്ഷേപം പൂർണ്ണമായും അറ്റ പരിഗണനയ്ക്ക് തുല്യമാണെങ്കിൽ മുഴുവൻ ഇളവും ലഭിക്കും. ഭാഗികമായ നിക്ഷേപമാണെങ്കിൽ, ആനുപാതികമായ ഇളവ് ലഭ്യമാകും.

സെക്ഷൻ 54എഫ് ഇളവിനായി ഐടിആർ ഫയൽ ചെയ്യുമ്പോൾ ആസ്തിയുടെ വിൽപ്പനയും വീട് വാങ്ങുന്നതിനുള്ള സമയപരിധിയും പരിഗണിക്കേണ്ടത് അത്യാവശ്യമാണത്രേ. അറ്റ വിൽപ്പന വില (മൊത്തം വിൽപ്പന വിലയിൽ നിന്ന് കൈമാറ്റ ചെലവുകൾ കുറച്ചത്) ഉപയോഗിച്ച് വീട് വാങ്ങുന്നതിന് വിൽപ്പനയ്ക്ക് ഒരു വർഷം മുൻപോ അല്ലെങ്കിൽ വിൽപ്പനയ്ക്ക് ശേഷം രണ്ട് വർഷത്തിനുള്ളിലോ നടത്തണം.

വീട് നിർമ്മിക്കുകയാണെങ്കിൽ, വിൽപ്പനയ്ക്ക് ശേഷം മൂന്ന് വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കണം. സെക്ഷൻ 54എഫ് പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന്, നികുതിദായകന് ഒന്നിലധികം റെസിഡൻഷ്യൽ വീടുകൾ ഉണ്ടാവാൻ പാടില്ല എന്നത് പ്രത്യേകം ഓർക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+