കണ്ടാല്‍ മാന്യന്‍, പരിപാടി സ്വര്‍ണക്കടത്ത്; നെടുമ്പാശേരിയില്‍ യുവാവ് പിടിയില്‍

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവാവില്‍ നിന്നു സ്വര്‍ണം പിടികൂടി. വളരെ രഹസ്യമായി സ്വര്‍ണം കടത്താനുള്ള ശ്രമമാണ് ഉദ്യോഗസ്ഥരുടെ അവസരോചിത ഇടപെടലിലൂടെ പിടിക്കപ്പെട്ടത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരുന്നു.

Gold

കൊച്ചി സ്വദേശി അഖില്‍ജിത്ത് ആണ് പിടിയിലായത്. ഇയാളില്‍ നിന്നു ഒരു കിലോ സ്വര്‍ണം കണ്ടെടുത്തു. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നു നെടുമ്പാശേരിയിലെത്തിയതായിരുന്നു അഖില്‍ജിത്ത്.

സ്‌ട്രോളി ബാഗിന്റെ മെറ്റല്‍ ഫ്രൈമിനുള്ളില്‍ സൂക്ഷിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥരായ പ്രദീപ് കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ വിജയകുമാര്‍, ഗൗതമി, ബോബി അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കൊച്ചി കേന്ദ്രമായി സ്വര്‍ണം വ്യാപകമായി കടത്തുന്നുണ്ടെന്ന് നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത് വ്യാപകമായതിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്തുകാര്‍ നെടുമ്പാശേരി വിമാനത്താവളം ആശ്രയിക്കാന്‍ തുടങ്ങിയത്.

English summary
Police Siezed gold in Kochi Airport
Please Wait while comments are loading...