കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിരിയാണി ചെമ്പ് മാത്രമാണ് പുതിയ കാര്യം. മാധ്യമങ്ങൾക്ക് മാത്രമാണ് ചെമ്പ് സൂപ്പർസ്റ്റാർ'; എ വിജയരാഘവൻ

Google Oneindia Malayalam News

കാസർഗോഡ് : മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സി പി എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. ബിരിയാണി ചെമ്പ് മാത്രമാണ് സ്വപ്നയുടെ ഇപ്പോഴത്തെ ആരോപണത്തിലെ പുതിയ കാര്യമെന്ന് വിജയരാഘവൻ പറഞ്ഞു.

ഇവിടുള്ള മാധ്യമങ്ങൾക്ക് മാത്രമാണ് ചെമ്പ് സൂപ്പർസ്റ്റാറെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഉന്നയിച്ചവരുടെ വിശ്വാസ്യത ചോദ്യം ചെയ്തായിരുന്നു എ വിജയരാഘവന്റെ പ്രതികരണം. പൊതു ജീവിതത്തിൽ കറുത്ത കുത്തുകൾ ഉള്ളവർ ആണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചത്. ആക്ഷേപം ഉന്നയിച്ച കഥാപാത്രങ്ങൾ നന്മയുടെ പ്രതിരൂപങ്ങൾ അല്ലെന്നും എ വിജയരാഘവൻ കാസർഗോഡ് പറഞ്ഞു.

a vijaya

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായക്ക് ഒരു കളങ്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇതാദ്യമായി അല്ല മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത്. ഇതിന് മുൻപും അടിസ്ഥാന രഹിതമായ ആരോപണങ്ങളും ആക്ഷേപവും ഉയർന്നിട്ടുണ്ട്. എല്ലാ കാലത്തും ഇത് സ്ഥിരം കഥയാണെന്നും വിജയരാഘവൻ പറഞ്ഞു.

ഇത്തരം ആരോപണങ്ങളെ കേരളത്തിന്റെ മുഖ്യമന്ത്രി അതിജീവിക്കുകയാണ് ചെയ്തിട്ടുള്ളത്. ആ മനുഷ്യൻ ഇതുവരെ എത്തി നിൽക്കുന്നതും അതിജീവനത്തിന്റെ ഭാഗമാണ്. സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നാലെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കാര്യങ്ങൾ പൊതു സമൂഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

മുൻ എം എൽ എ പി സി ജോർജ്ജിന് കേരള പൊതു സമൂഹത്തിലെ സ്ഥാനം എന്താണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് വിജയരാഘവൻ ആരോപിച്ചു. പി സി പോലുള്ള ആളുകൾക്ക് മാന്യത ഉണ്ടാക്കാനാണ് ഇവിടെയുള്ള ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും വിജയരാഘവൻ വിമർശിച്ചു. കള്ളക്കേസ് പ്രതിയുടെ ഇത്തരം വെളിപ്പെടുത്തലുകൾ സമൂഹത്തിന് ഒരുനാൾ ബോധ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാധ്യമങ്ങൾക്ക് എതിരെ രൂക്ഷ വിമർശനമാണ് സി പി എം പോളിറ്റ്ബ്യൂറോ അംഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സ്വപ്ന സുരേഷിനെ കണ്ടാൽ തന്നെ ചില മാധ്യമങ്ങൾക്ക് വിശ്വാസമാണ്. ആ വിശ്വാസം കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം കൂടിയാണ്. ഇത്തരത്തിൽ ഉള്ള ചില വ്യക്തികൾ നമുക്ക് ചുറ്റും ഉണ്ട്. അത്തരക്കാർക്ക് പിണറായി വിജയൻ പറയുന്നത് വിശ്വാസം ആകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

ആരോപണം ആസൂത്രിതം;പിസി ജോര്‍ജും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി;എഫ്ഐആർആരോപണം ആസൂത്രിതം;പിസി ജോര്‍ജും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി;എഫ്ഐആർ

അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എൽ ഡി എഫിനും ബിജെപിക്കും എതിരെ വിമർശനം ഉന്നയിച്ച് യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. അതേസമയം, മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നതെന്നും യൂത്ത് ലീഗ് വ്യക്തമാക്കി. സി പി എമ്മും ബി ജെ പിയും പരസ്പര സഹായ കമ്മറ്റിയാണ്. സ്വർണക്കടത്ത് കേസിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആയ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ അറസ്റ്റ് ചെയ്യുന്നില്ല. 100 കോടിയുടെ കോഴപ്പണം കേസിലും അദ്ദേഹത്തിനെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു.

അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia

ഇത്തരം വലിയ സംഭവങ്ങൾ നടക്കുമ്പോൾ, നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ലീഗ് വലിയ പ്രക്ഷോഭങ്ങൾക്ക് നടത്തും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുതിയതല്ല. ഇതിനു മുൻപ് അന്വേഷണ ഉദ്യോഗസ്ഥരോട് സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇത്. എന്നാൽ, ഇതിന് എതിരെ യാതൊരു വിധ നടപടികളും സ്വീകരിച്ചില്ല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. സ്വർണക്കടത്ത് കേസ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം. യൂത്ത് ലീഗും കേസിൽ കക്ഷി ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് വ്യക്തമാക്കി.

English summary
gold smuggling case ; a vijayaraghavan feedback to swapna suresh latest allegations issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X