Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ വീട്ടില്‍ റെയ്ഡ്; ബാഗുകള്‍ കണ്ടെത്തിയെന്ന് സൂചന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം തിരയുന്ന സന്ദീപ് നായരുടെ വീട്ടില്‍ റെയ്ഡ്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് നായര്‍. ഇയാളുടെ നെടുമങ്ങാട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ബാഗുകള്‍ കണ്ടെത്തിയെന്ന് സൂചനയുണ്ട്. 2013 മുതല്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണിയാള്‍. 2014ല്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.

28

നിലവിലെ സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനൊപ്പമാണ് സന്ദീപ് നായര്‍ ഉള്ളതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കേസിലെ ഒന്നാം പ്രതി സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സന്ദീപ് നായരുടെ പങ്ക് പുറത്തായത്. തൊട്ടുപിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാളുടെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

അതേസമയം, സരിത്തിനെ എന്‍ഐഎ സംഘവും ചോദ്യം ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ ഫൈസല്‍ ഫരീദിനെ കുറിച്ചാണ് എന്‍ഐഎ അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷിക്കുന്നത്. ഫരീദിനെ പിടിക്കാന്‍ അന്വേഷണ സംഘം യുഎഇ സന്ദര്‍ശിച്ചേക്കും. അതേസമയം, സ്വപ്‌ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പ്രത്യേക സംഘം അന്വേഷിച്ചേക്കും. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നയതന്ത്ര ബാഗേ്ജ് വഴിയുള്ള സ്വര്‍ണക്കടത്ത് സംഭവം കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. 30 കോടിയുടെ സ്വര്‍ണം കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ പിആര്‍ഒ എന്ന പേരിലെത്തിയ സരിത്തിന്റെ അമിതമായ ഇടപെടലാണ് കസ്റ്റംസ് സംഘത്തിന് സംശയമുണ്ടാക്കിയത്. സ്വര്‍ണം പിടികൂടിയതോടെ സരിത്തിന്റെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കിയ വിവരങ്ങളാണ് അന്വേഷണം സ്വപ്‌ന സുരേഷിലേക്കും ഫരീദിലേക്കും സന്ദീപ് നായരിലേക്കുമെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+