കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണക്കടത്ത് കേസ്; കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസിന്റെ മിന്നൽ പരിശോധന!! സന്ദീപുമായി ബന്ധം

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്; സ്വർണ കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയിലെ ഒരു ബിസിനസുകാരന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. വള്ളിക്കാട് ഷാഫി ഹാജി എന്നയാളുടെ വീട്ടിലാണ് റെയഡ് ഇയാളുടെ മകൻ സ്വപ്നയുടെ ബിനാമിയാണെന്നാണ് കണക്കാക്കപ്പെടുന്നത്.ഇന്ന് രാവിലെ കൊച്ചിയിലെ ട്രേഡ് യൂണിയൻ നേതാവിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോഴിക്കോടും പരിശോധന നടക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ

കൊടുവള്ളിയിലെ വീട്ടിൽ

കൊടുവള്ളിയിലെ വീട്ടിൽ

ഇന്ന് പുലർച്ചയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഷാഫി ഹാജിയുടെ വീട്ടിൽ പരിശോധന നടത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രക എന്ന് കണക്കാക്കപ്പെടുന്ന സ്വപ്ന സുരേഷിന്റെ ബിനാമിയായ സന്ദീപ് നായരുമായി ഷാഫി ഹാജിയുടെ മകന് ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സന്ദീപിനെ സഹായിച്ചു

സന്ദീപിനെ സഹായിച്ചു

കോഴിക്കോട് ഷോപ്പിംഗ് കോപ്ലക്സുകളും നിരവധി കടമുറികളും സ്ഥാപനങ്ങളും സ്വന്തമായി ഉള്ളയാളാണ് ഇയാൾ. വിദേശത്ത് നിന്ന് എത്തിക്കുന്ന സ്വർണം തമിഴാന്ട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് കടത്തിയിരുന്നുവെന്നാണ് കരുതുന്നത്. അങ്ങനെ സ്വർണം കടത്താൻ ഇയാൾ സന്ദീപിനെ സഹായിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന സൂചന.

Recommended Video

cmsvideo
Swapna Suresh's helper Sandeep is a BJP Worker | Oneindia Malayalam
വിശദമായ പരിശോധന

വിശദമായ പരിശോധന

സ്വർണം കടത്ത് ഇടപാടിലെ കമ്മീഷൻ സംബന്ധിച്ച് സന്ദീപുമായി ഇയാൾ ആശയ വിനിമയം നടത്തിയെന്നാണ് വിവരം. ഷാഫി ഹാജിയുടെ കുടുംബാംഗങ്ങൾ മുസ്ലീം ലീഗുമായി ബന്ധമുള്ളവരാണ്. എന്നാൽ ഷാഫി ഹാജിക്ക് പാർട്ടിയുമായി എന്തെങ്കിലും ബന്ധമുള്ളതായി വ്യക്തമല്ല. കൂടതൽ കാര്യങ്ങൾ സംഘം പരിശോധിച്ച് വരികയാണെന്നും റിപ്പോട്ടിൽ പറയുന്നു.

ട്രേഡ് യൂണിയൻ നേതാവിന്റെ വീട്ടിൽ

ട്രേഡ് യൂണിയൻ നേതാവിന്റെ വീട്ടിൽ

അതേസമയം സ്വപ്ന സുരേഷിനെ തിരുവനന്തപുരത്ത് നിന്ന് പുറത്ത് കടക്കാൻ സഹായിച്ചത് കൊച്ചിയിലെ ട്രേഡ് യൂണിയൻ നേതാവാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇയാൾക്ക് സ്വപ്നയുമായി അടുത്ത ബന്ധം ഉണ്ടെന്നും വിവരമുണ്ട്. നയതന്ത്ര ബാഗേജിൽ എത്തിച്ച സ്വർണം പിടികൂടിയതിന് പിന്നാലെ ഇയാൾ കസ്റ്റംസ് ഓഫീസിൽ വിളിച്ചിരുന്നവത്രേ.

ഒരുമിച്ച് രക്ഷപ്പെട്ടു?

ഒരുമിച്ച് രക്ഷപ്പെട്ടു?

ബാഗ് പിടിച്ച് വെച്ചത് എന്തിനാണെന്നും അത് വിട്ട് കൊടുക്കണമെന്നും ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. ബാഗുകൾ പരിശോധിക്കും മുൻപ് തന്നെ ഇത് മടക്കിയയക്കുന്നതിന് ഇയാൾ ശ്രമം നടത്തിയതായാണ് വിവരം. അതേസമയം സ്വപ്നയും സന്ദീപും ഒരുമിച്ചാണ് രക്ഷപ്പെട്ടതെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

'മടിയിൽ കനമില്ല,വഴിയിൽ ഭയമില്ല,ധീര വനിതയ്ക്ക് 1,70,000രൂപ മാസ ശമ്പളം തരപ്പെടുത്തിയതും അന്വേഷിക്കണം''മടിയിൽ കനമില്ല,വഴിയിൽ ഭയമില്ല,ധീര വനിതയ്ക്ക് 1,70,000രൂപ മാസ ശമ്പളം തരപ്പെടുത്തിയതും അന്വേഷിക്കണം'

'ബെല്ലി ഡാൻസുണ്ട്, തട്ടിപ്പുണ്ട്, കിന്നാരമുണ്ട്.. ആഷിഖ് പിണറായിയുട ഭരണം സിനിമയാക്കൂ';ട്രോളി റിയാസ്'ബെല്ലി ഡാൻസുണ്ട്, തട്ടിപ്പുണ്ട്, കിന്നാരമുണ്ട്.. ആഷിഖ് പിണറായിയുട ഭരണം സിനിമയാക്കൂ';ട്രോളി റിയാസ്

English summary
Gold smuggling case; Customs rade at kozhikode koduvally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X