കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വഴിത്തിരിവ്, കൊച്ചിയിലെ നേതാവിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

Google Oneindia Malayalam News

കൊച്ചി: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ നേതാവിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. കൊച്ചിയിലെ കസ്റ്റംസ് ക്ലിയറന്‍സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടിലാണ് പരിശോധനയെന്ന് ന്യൂസ് 18 കേരളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞാറയ്ക്കലുളള വീട്ടിലാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോടുളള വ്യവസായിയേയും കസ്റ്റംസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. സ്വര്‍ണം പിടികൂടിയതിന് പിറകെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഒരു നേതാവ് വിളിച്ചതായി ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

raid

Recommended Video

cmsvideo
Swapna Suresh's helper Sandeep is a BJP Worker | Oneindia Malayalam

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം വിട്ട് പുറത്ത് കടക്കാന്‍ സഹായിച്ചതും ഈ ട്രേഡ് യൂണിയന്‍ നേതാവ് ആണ് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഈ നേതാവിന്റെ കാറിലാണ് സ്വപ്‌നയും സന്ദീപും തിരുവനന്തപുരത്ത് നിന്ന് കടന്നത് എന്നാണ് സംശയിക്കുന്നത്. നയതന്ത്ര ബാഗേജില്‍ എത്തിച്ച സ്വര്‍ണം പിടികൂടിയതിന് പിറകേ കസ്റ്റംസിനെ വിളിച്ച ഇയാള്‍ എന്തിനാണ് ബാഗ് പിടിച്ച് വെച്ചിരിക്കുന്ന ്എന്ന് അന്വേഷിച്ചിരുന്നു.

ഈ നേതാവിന്റെയോ പാർട്ടിയുടേയോ പേരില്ല, വിചിത്രം! മനോരമ വാർത്തയെ കീറിമുറിച്ച് തോമസ് ഐസക്!ഈ നേതാവിന്റെയോ പാർട്ടിയുടേയോ പേരില്ല, വിചിത്രം! മനോരമ വാർത്തയെ കീറിമുറിച്ച് തോമസ് ഐസക്!

മാത്രമല്ല പണി തെറിക്കും എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നയതന്ത്ര ബാഗേജ് പരിശോധിക്കുന്നതിന് മുന്‍പ് ഇത് തിരിച്ച് യുഎഇയിലേക്ക് തന്നെ അയക്കാനും ഈ നേതാവ് ശ്രമിച്ചതായി പറയുന്നു. തുടര്‍ന്നാണ് കസ്റ്റംസ് ബാഗേജ് തുറന്ന് പരിശോധന നടത്തുകയും സ്വര്‍ണം കണ്ടെത്തുകയും ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സന്ദീപ് നായര്‍ ഈ നേതാവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

English summary
Gold Smuggling Case: Customs raid in Cargo clearance association leader's house at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X