കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനിരുന്നത് മന്ത്രി; സ്വപ്നയും സന്ദീപും ഒളിവില്‍ കഴിയുന്നത് ഒരുമിച്ച്?

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശക്തമാക്കുകയാണ് കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ സ്വര്‍ണ്ണ വില്‍പ്പനയുടെ കേന്ദ്രമായി കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. പ്രമുഖ ബിസിനസ്സുകാരനായ വള്ളിക്കാട് ഷാഫി ഹാജിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇയാളുടെ മകന് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുമായി ബന്ധമുണ്ടെന്ന സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് ഇവിടെ റെയ്ഡ് നടന്നത്. അതേസമയം, സന്ദീപിന്‍റെ വര്‍ക്ക് ഷോപ്പ് സ്വര്‍ണ്ണക്കടത്ത് ഇടപാടുകള്‍ക്കായുള്ള മറയായിരുന്നുവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

തെളിവുകള്‍

തെളിവുകള്‍

സ്വപ്ന സുരേഷിന്‍റെ സാമ്പത്തിക ഇടപാടുകളില്‍ സന്ദീപിനുള്ള പങ്ക് ശരിവെക്കുന്ന തരത്തിലുള്ള തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സ്വപ്നയുടെ ഫ്ലാറ്റില്‍ തിരച്ചില്‍ നടത്തിയതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി പത്തരയോടെ കസ്റ്റംസ് സന്ദീപിന്‍റെ വീട്ടിത്തി ഭാര്യ സൗമ്യയെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയുമായുള്ള ഇയാള്‍ക്കുള്ള ബന്ധമാണ് കസ്റ്റംസ് കൂടുതലായും തേടിയത്.

 ഫോണ്‍ ഓഫ്

ഫോണ്‍ ഓഫ്

സന്ദീപിന്‍റെയും സ്വപ്നയുടേയും ഫോണ്‍ നിലവില്‍ ഓഫാണ്. ഇരുവരും ഒരുമിച്ചാണ് രക്ഷപ്പെട്ടതെന്ന സംശയവും ഉയരുന്നുണ്ട്. ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ സ്വപ്ന സുരേഷിനെ കണ്ടുവെന്ന് വ്യക്തമാക്കി തിരുവനന്തപുരം നന്ദിയോട് സ്വദേശി രംഗത്തെത്തിയിട്ടുണ്ട്. കരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പോകുന്ന വഴി ഇയാളോടാണ് സ്വപ്ന ചോദിച്ചത്.

തമിഴ്നാട്ടിലേക്കോ

തമിഴ്നാട്ടിലേക്കോ

മങ്കയം ബ്രൈമൂര്‍ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള വഴിയാണ് സ്വപ്ന ചോദിച്ചതെന്നാണ് തിരുവനന്തപുരം പാലോടിന് സമീപമുള്ള കൊച്ചുതാന്നിമൂട് സ്വദേശി ഗിരീഷന്‍ വെളിപ്പെടുത്തിയത്. സ്വപ്നയായിരുന്ന ഇന്നോവ കാര്‍ ഓടിച്ചിരുന്നതെന്നും കാറില്‍ ഇവരോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായും ഇയാള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു ഇവരെ കണ്ടത്.

സിസിടിവി ദൃശ്യങ്ങളും

സിസിടിവി ദൃശ്യങ്ങളും


ഇതുവഴി സ്വപ്ന തമിഴ്നാട്ടിലേക്ക് കടന്നിരിക്കാം എന്ന സംശയത്തിന് ശക്തിയേറുകയാണ്. ശനിയാഴ്ച സ്വപ്ന ഫ്‌ളാറ്റില്‍ നിന്നും പുറത്ത് പോകുന്ന ദൃശ്യങ്ങളായിരുന്നു കസ്റ്റംസിന് ലഭിച്ചിരുന്നു. സന്ദീപിന്‍റെ വര്‍ക് ഷോപ്പിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കടത്തുന്ന സ്വര്‍ണ്ണം വര്‍ക് ഷോപ്പിലെത്തിച്ച ശേഷം മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സംശയിക്കുന്നത്.

Recommended Video

cmsvideo
Who is Swapna Suresh,The Main Accused In The Gold Smuggling Case?
ആഡംബര വാഹനങ്ങളില്‍

ആഡംബര വാഹനങ്ങളില്‍

നെടുമങ്ങാട് പത്താംകല്ലിലുള്ള ഈ വര്‍ക്ക് ഷോപ്പില്‍ പണിക്കായി കാര്യമായി വാഹനങ്ങള്‍ ഒന്നും എത്താറില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. വാഹനങ്ങളുടെ എന്‍ജിനകത്തെ കാര്‍ബണ്‍ ഒഴിവാക്കാനുള്ള സംവിധാനം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഒരു ജോലിക്കാരി മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ആഡംബര വാഹനങ്ങളിലാണ് പലപ്പോഴും സന്ദീപ് ഇവിടെ എത്തിയിരുന്നതെന്നും സമീപവാസികള്‍ വ്യക്തമാക്കുന്നു.

ചടങ്ങില്‍

ചടങ്ങില്‍

ഒന്നര വര്‍ഷം മുമ്പാണ് സ്ഥാപനത്തിന്‍റെ ഉദ്ഘാടം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചത്. ജനപ്രതിനിധികളും സ്വപ്നയും ഏതാനും പേര്‍ മാത്രമേ ചടങ്ങില്‍ ഉണ്ടായിരുന്നത്. ഉഴമലയ്ക്കൽ സ്വദേശിയായ സന്ദീപിന് വാഹനകച്ചവടമാണ് പ്രധാനമായുള്ളത്. അടുത്തയാഴ്ച റാന്നിയിൽ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് കേസ് വരുന്നത്.

ഉദ്ഘാടനം

ഉദ്ഘാടനം

ഒരു മന്ത്രിയെ ആയിരുന്നു ആ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നത്. നെടുമങ്ങാട്ടെ ഷോറും കൂടാതെ കേരളത്തിൽ 11 ഷോറൂമുകൾ സന്ദീപിനുണ്ട്. നെടുമങ്ങാട്ടെ കടയക്ക് ലൈസന്‍സ് ഇല്ലെന്നും കടയ്ക്ക് നഗരസഭയുടെ ഓണ്‍ര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 നിരപരാധിയാണ്

നിരപരാധിയാണ്

അതേസമയം, കേസില്‍ താന്‍ നിരപരാധിയാണെന്ന് കാട്ടി സ്വപ്ന സുരേഷ് ഇന്നലെ അര്‍ധ രാത്രിയോടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ-ഫയലിങ് വഴിയാണ് ജ്യാമ്യാപേക്ഷ സമര്‍പ്പിച്ചത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ജോലി വിട്ട് പുറത്ത് വന്ന ശേഷവും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ തന്‍റെ സേവനം സൗജന്യമായി തേടിയിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന അവകാശപ്പെടുന്നു.

വിളിച്ചത് അന്വേഷിക്കാന്‍

വിളിച്ചത് അന്വേഷിക്കാന്‍

ആക്ടിങ് കോണ്‍സുലേറ്റ് ജനറലായി പ്രവര്‍ത്തിക്കുന്ന റാഷിദ് ഖാമിസ് അല്‍ ഷമെയ്ലി തനിക്ക് വന്ന കാര്‍ഗോ വൈകന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷിക്കാനായി തന്നെയാണ് ചുമതലപ്പെടുത്തിയത്. ഇതേ തുടര്‍ന്നാമ കസ്റ്റംസിനെ വിളിച്ചത്. കസ്റ്റംസ് കാര്‍ഗോ ഓഫീസില്‍ താന്‍ പോയിട്ടില്ല. കോണ്‍സുലേറ്റ് നിര്‍ദേശ പ്രകാരം ഇ-മെയില്‍ അയക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ല

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ല

നേരിട്ട് പോയി കാര്‍ഗോ കൈപ്പറ്റാന്‍ തനിക്ക് കഴിയുമായിരുന്നില്ല. കോൺസുലേറ്റ് പിആർഒയ്ക്ക് മാത്രമേ അതിന് അധികാരമുള്ളൂ. അതിനാലാണ് ഫോണിൽ വിളിച്ച് കാർഗോ എത്തുന്നത് വൈകുന്നതെന്ന് അന്വേഷിച്ചത്. പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കീഴിലുള്ള കരാർ ജീവനക്കാരി മാത്രമാണ് താന്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും സ്വപ്ന അവകാശപ്പെടുന്നു.

ബിജെപി സഖ്യകക്ഷി കോണ്‍ഗ്രസ് പാളയത്തിലെത്തുമോ? എല്‍ജെപിയെ ചുറ്റിപ്പറ്റി പുതിയ നീക്കങ്ങള്‍ബിജെപി സഖ്യകക്ഷി കോണ്‍ഗ്രസ് പാളയത്തിലെത്തുമോ? എല്‍ജെപിയെ ചുറ്റിപ്പറ്റി പുതിയ നീക്കങ്ങള്‍

English summary
Gold smuggling case; is Swapna suresh and sandeep nair hiding in same location?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X