കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭക്ഷണ പ്രിയനും ബിരിയാണി പ്രിയനും താനാണ്,മുഖ്യമന്ത്രിക്ക് ബിരിയാണി താല്‍പര്യമില്ല'; കെടി ജലീല്‍

Google Oneindia Malayalam News

തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ വീണ്ടും പരിഹാസ വിമർശനവുമായി കെ ടി ജലീൽ. ബിരിയാണിയോട് മുഖ്യമന്ത്രി പിണറായി വിജയന് അത്ര വലിയ താൽപര്യമില്ലെന്ന് പറഞ്ഞായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം.

അദ്ദേഹം ഇതുവരെ ബിരിയാണി കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ബിരിയാണി കൊടുത്തയച്ച പാത്രത്തില്‍ മെറ്റലിന്റെ എന്തോ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊടുത്തയച്ചു എന്ന് പറയുന്നതിലും ഭേദം എന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.

തനിക്ക് ബിരിയാണി വളരെ ഇഷ്ടമാണ്. അതുമല്ല ഒരു ഭക്ഷണ പ്രിയനുമാണെന്ന് കെ ടി ജലീൽ പറഞ്ഞു. പറയുമ്പോൾ ആളുകൾ വിശ്വസിക്കുന്ന രീതിയിൽ മാത്രം കളവു പറയാൻ തയ്യാറാകണം.

1

നട്ടാൽ കുരുക്കാത്ത നുണയാണ് സ്വപ്നയും പിസി ജോര്‍ജ്ജും ഇപ്പോൾ പറഞ്ഞു നടക്കുന്നത്. കേട്ടാൽ ആരെങ്കിലും വിശ്വസിക്കുന്ന കാര്യമേ ആരോപിക്കാവൂ എന്നും അദ്ദേഹം ആരോപിച്ചു. സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ ജനങ്ങളിലേക്ക് എത്തിക്കാവൂ. കേൾക്കുന്ന ആരുടെ എങ്കിലും മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും കെടി ജലീൽ ആവശ്യപ്പെട്ടു.

സ്വപ്‌ന സുരേഷ് സുഹൃത്ത്,കൊച്ചിയില്‍ വരുമ്പോള്‍ വിളിക്കാറുണ്ട്: ഷാജി കിരണ്‍സ്വപ്‌ന സുരേഷ് സുഹൃത്ത്,കൊച്ചിയില്‍ വരുമ്പോള്‍ വിളിക്കാറുണ്ട്: ഷാജി കിരണ്‍

2

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മൊഴി പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഷാജി കിരൺ പ്രതിയായ സ്വപ്ന സുരേഷിനെ സമീപിച്ചിരുന്നു. ഈ സംഭവം അന്വേഷിക്കണം എന്ന ആവശ്യവും ജലീൽ ഉന്നയിച്ചു. ഇക്കഴിഞ്ഞ ദിവസം താൻ മുൻ എംഎൽഎ പി സി ജോർജിനും പ്രതിയായ സ്വപ്ന സുരേഷിനും എതിരായി പരാതി നൽകിയിരുന്നു. ഈ പരാതികൾക്കൊപ്പം ഇതു കൂടി അന്വേഷിക്കട്ടെ എന്നും ജലീൽ പറഞ്ഞു. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണ വിവരങ്ങൾ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടി എടുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറായി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

3

അനധികൃതമായി കടത്തിയ സ്വര്‍ണ്ണം എവിടെ പോയി എന്നും ആര്‍ക്ക് വേണ്ടി ചെയ്തു എന്ന വിവരങ്ങൾ എല്ലാം അന്വേഷണത്തിലൂടെ പുറത്തു കൊണ്ടു വരണം. ഊഹാപോഹം പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ മേൽ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും കെടി ജലീൽ പറഞ്ഞു. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീൽ എം എൽ എ രംഗത്ത് വന്നത് ഇന്നലെ ആയിരുന്നു.

സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം

4

സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്നത് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇടതുപക്ഷമുന്നണി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ യു ഡി എഫും ബി ജെ പിയും ഒരുമിച്ച് ശ്രമിക്കുകയാണെന്നും കെ ടി ജലീൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

5

തടന്ന് ജലീലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിനെയും പി സി ജോർജിനെയും ചേർത്ത് പൊലീസ് കേസെടുത്തിരുന്നു. 153, 120 ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷും രണ്ടാംപ്രതി പി സി ജോർജുമാണ്. എന്നാൽ, കെ ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ എഫ് ഐ ആർ പുറത്തു വന്നിരുന്നു.

7

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് എഫ് ഐ ആറിലൂടെ വ്യക്തമാക്കുന്നു. മുൻ എം എൽ എ പി സി ജോർജും സ്വപ്ന സുരേഷും ചേർന്ന് ആസൂത്രിത കലാപം സൃഷ്ടിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നുണ്ട്. രണ്ടുമാസം മുമ്പാണ് ഇത് സംബന്ധിച്ച ഗൂഢാലോചന പി സിയുമായി സ്വപ്ന നടത്തിയത്. പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് ആസൂത്രിത ശ്രമിച്ചു എന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്.

English summary
gold smuggling case: kt jaleel reacted to swapna suresh allegations over latest issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X