ഹോട്ടൽ പേരും സ്റ്റുഡിയോ പേരും തമ്മിലെ സാമ്യം, കൈലാസ് മേനോന്റെ കുറിപ്പ് വൈറൽ
തിരുവനന്തപുരം: വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ എന്‍ഐഎ പിടികൂടിയത് സംഗീത സംവിധായകനായ കൈലാസ് മേനോനെ പുലിവാല്‍ പിടിപ്പിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ ഒക്ടേവ് സ്‌ററുഡിയോ ഹോട്ടലില്‍ നിന്നാണ് സ്വപ്‌നയേയും സന്ദീപിനേയും കഴിഞ്ഞ ദിവസം എൻഐഎ പിടികൂടിയത്. ഈ ഹോട്ടലിന്റെ പേരുമായി തന്റെ സ്റ്റുഡിയോയുടെ പേരിന് സാമ്യമുളളതാണ് കൈലാസ് മേനോന് കെണിയായത്.
സ്വപ്നയെ പിടികൂടിയ വാര്‍ത്തയ്ക്ക് ശേഷം സുഹൃത്തുക്കള്‍ പലരും ഇക്കാര്യം വിളിച്ചും മെസ്സേജ് അയച്ചും അന്വേഷിക്കുന്നുണ്ടെന്ന് കൈലാസ് മേനോന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഒക്ടേവസ് എന്നാണ് കൈലാസ് മേനോന്റെ സ്റ്റുഡിയോയുടെ പേര്. തമാശ രൂപത്തിലാണ് ഇതേക്കുറിച്ച് കൈലാസ് മേനോന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

Recommended Video
കൈലാസ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: സത്യമായും എന്റെ ഗർഭം ഇങ്ങനല്ലാ. 'ഇത് നിന്റെ സ്റ്റുഡിയോ അല്ലേടാ കള്ളാ' എന്ന് പറഞ്ഞു മെസ്സേജ് അയക്കുന്ന സൂർത്തുക്കൾ മുദ്ര ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ഇത് 'Octave Studio Hotel'...ഞമ്മടത് 'Octaves Studio'...അന്നേ എന്റെ പാർട്ണർ പറഞ്ഞതാ വല്ല 'നാദതരംഗിണി', 'ശബ്ദസാഗരം' പോലത്തെ പേര് ഇടാമെന്നു. കേട്ടില്ല''.
സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരും പിടിയിലായി. സന്ദീപ് നായര്‍ നാലാം പ്രതിയാണ്. സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് ഇരുവരേയും ബെംഗളൂരുവില്‍ വെച്ച് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ സരിത്ത് നേരത്തെ തന്നെ പിടിയിലായതാണ്. സന്ദീപിന്റെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കേസില്‍ എന്‍ഐഎ പ്രതികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയിരിക്കുകയാണ്. എന്‍ഐഎ കൊച്ചി യൂണിറ്റ് ആണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications