സ്വർണം കടത്തിയ ഭക്ഷ്യ വസ്തുക്കൾ എന്ന പേരിൽ, സരിത്തിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ മുന്‍ യുഎഇ കോണ്‍സുലേറ്റ് പിആര്‍ഒ സരിത്തിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിനിടെ സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായി. ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് സ്വര്‍ണം കേരളത്തിലേക്ക് ദുബായില്‍ നിന്നും കടത്തിയത് എന്നാണ് വ്യക്തമായിരിക്കുന്നത്.
സരിത്ത് സ്വര്‍ണക്കടത്ത് നടത്തിയതായി കുറ്റസമ്മതം നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. വിശദമായ അന്വേഷണം ഈ കേസില്‍ ആവശ്യമുണ്ട്. തെളിവ് നശിപ്പിക്കാന്‍ സരിത്ത് ശ്രമം നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇ കോണ്‍സുലേറ്റിനെ ഉദ്യോഗസ്ഥവനായ അറ്റാഷെയുടെ പേരിലാണ് സ്വര്‍ണം എത്തിയിരുന്നത്.

എന്നാല്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവില്ലെന്നാണ് അറ്റാഷെ പറയുന്നത്. തനിക്കോ യുഎഇ കോണ്‍സുലേറ്റിനോ ഇതുമായി ബന്ധമില്ല. സരിത്തിന്റെ ഇടപാടുകള്‍ പലതും നിയമവിരുദ്ധം ആണെന്ന് കസ്റ്റംസ് പറയുന്നു. ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണി ആകുന്ന തരത്തിലാണ് സ്വര്‍ണം കടത്ത് നടന്നിരിക്കുന്നത്. കാര്‍ഗോ ക്ലിയറന്‍സിന് ആവശ്യമായ പണം നല്‍കിയത് സരിത്ത് ആണ് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
Recommended Video
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രക എന്ന് കരുതുന്ന സ്വപ്‌ന സുരേഷിന് വേണ്ടി കസ്റ്റംസ് അന്വേഷണം നടത്തുകയാണ്. ജൂണ്‍ 30ന് ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ കാര്‍ഗോയില്‍ 15 കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്. സ്റ്റീല്‍ പൈപ്പുകള്‍ക്കുളളില്‍ ഒളിപ്പിച്ച നിലയില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോയ്ക്കുളളില്‍ ആയിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സാധാരണ ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ കര്‍ശന പരിശോധന നടക്കാറില്ല. എന്നാല്‍ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിശദമായ പരിശോധന നടത്തിയത്.












Click it and Unblock the Notifications