കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കറിന് കുരുക്ക്; വാട്‌സ്ആപ്പ് ചാറ്റ് വിവരം പുറത്ത്, ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസില്‍ കൂരുക്ക് മുറുകുന്നു. പ്രതികള്‍ ഒത്തുകൂടിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് കീഴുദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം സാധൂകരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നു.

S

മെയ് 27നാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് അരുണ്‍ ബാലചന്ദ്രന് ശിവശങ്കറിന്റെ വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ ആറ് ദിവസത്തേക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്യണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്ത് തരണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടുവെന്നു അരുണ്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ വിവരങ്ങാണിപ്പോള്‍ പുറത്തുവന്നത്.

രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്രാജസ്ഥാനില്‍ മഞ്ഞുരുക്കം; സച്ചിന്‍ പൈലറ്റിന് ദേശീയ പദവി നല്‍കിയേക്കും, ക്ഷണിച്ച് കോണ്‍ഗ്രസ്

Recommended Video

cmsvideo
പിണറായി ഇനിയും കാത്തിരിക്കുന്നത് എന്തിന്‌ ? | Oneindia Malayalam

അരുണ്‍ ബാലചന്ദ്രന്‍ ബുക്ക് ചെയ്ത ഹൈദര്‍ ടവറിലെ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്ത് ഗൂഢാലോചന നടന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഈ ഫ്‌ളാറ്റില്‍ സ്വപ്‌ന സുരേഷും ഭര്‍ത്താവും കേസിലെ മറ്റു പ്രതികളും ഒത്തുചേര്‍ന്നിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. അന്വേഷണ സംഘത്തിന് ഈ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം. കഴിഞ്ഞദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഏറെ നേരം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. രാത്രി വൈകിയാണ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്.

English summary
Gold Smuggling Case: Shivashankar Whatsapp Chat details out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X