കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ വന്നുകണ്ടു,രഹസ്യമൊഴി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി'

Google Oneindia Malayalam News

കൊച്ചി: ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരില്‍ ഒരാള്‍ തന്നെ വന്നുകണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ആരോപിച്ചു.

പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും, കുട്ടികള്‍ ഒറ്റയ്ക്ക് ആവുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ സ്വപ്ന സുരേഷ് പറയുന്നു.

Swapna Suresh

സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കാന്‍ സിബിഐക്ക് ആകുമോ? സാധ്യത ഇങ്ങനെസ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കാന്‍ സിബിഐക്ക് ആകുമോ? സാധ്യത ഇങ്ങനെ

1


രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഇന്ന് രാവിലെ പത്ത് മണിയോടെ പിന്‍വലിക്കണമെന്നും ഇത് പിന്‍വലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നെന്നും താന്‍ അതിന് തയ്യാറാകാതിരുന്നെേതാ വളരെ രൂക്ഷമായ ഭാഷയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‌ന ആരോപിക്കുന്നു. ഇയാള്‍ തന്നോട് പറഞ്ഞ കാര്യങ്ങളുടെ ഒരു ഭാഗം താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നുണ്ട്.

2


കെ പി യോഹന്നാന്റെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരണ്‍ വന്നതെന്ന് സ്വപ്ന സുരേഷ് ഹര്‍ജിയില്‍ പറയുന്നു. കെ പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറാണ് സ്വയം പരിചയപ്പെടുത്തിയതെന്നും സ്വപ്‌ന പറയുന്നുണ്ട്. ജൂണ്‍ എട്ടാം തീയതി, അതായത് ഇന്നലെയാണ് ഇയാള്‍ വന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാള്‍ എത്തിയത്. യുപി റജിസ്‌ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി കിരണ്‍ വന്നത്.

3

യുപി - 41 ആര്‍ 0500 എന്ന നമ്പറിലുള്ള കാറിലാണ് ഇയാളെത്തിയത് എന്നാണ് ഹര്‍ജിയില്‍ സ്വപ്ന ആരോപിക്കുന്നത്. എം ശിവശങ്കറാണ് തന്നെ ഇയാളെ ഇതിന് മുമ്പ് പരിചയപ്പെടുത്തിയത്. പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുണ്ടെന്ന് ആണ് ഇയാള്‍ അവകാശപ്പെട്ടത്. ഇവരുടെ ചില നിക്ഷേപങ്ങള്‍ ഇയാളാണ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താന്‍ വന്നതെന്നാണ് ഷാജി കിരണ്‍ പറഞ്ഞതെന്നും സ്വപ്‌ന പറയുന്നു.

4


മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും മുഖ്യമന്ത്രിക്ക് എതിരായ മൊഴി അടിയന്തരമായി പിന്‍വലിക്കണമെന്നും ഷാജി കിരണ്‍ തന്നോട് പറഞ്ഞെന്ന് സ്വപ്‌ന ആരോപിക്കുന്നു. മൊഴി പിന്‍വലിച്ച് പുതിയ വീഡിയോ ഇടാന്‍ നിങ്ങള്‍ക്ക് നാളെ രാവിലെ 10 മണി വരെയാണ് സമയം തരുന്നതെന്ന് ഭീഷണിസ്വരത്തില്‍ ഇയാള്‍ തന്നോട് പറഞ്ഞു. ഇതനുസരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും കേസില്‍ അറസ്റ്റിലാകും എന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറയുന്നു. ആര്‍എസ്എസും ബിജെപിയും പറഞ്ഞത് അനുസരിച്ചാണ് താനിത് ചെയ്തതെന്നും പറഞ്ഞതൊന്നും സത്യമല്ലെന്ന് പറയണമെന്നും സ്വപ്നയോട് ഇയാള്‍ പറഞ്ഞുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

5


പോലീസ് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇക്കാര്യം അനുസരിച്ചില്ലെങ്കില്‍ ഉടനടി അറസ്റ്റ് ചെയ്യുമെന്നും, കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും, റിമാന്‍ഡിലാകും, പിന്നെ പത്ത് വയസ്സുള്ള കുട്ടികള്‍ ഒറ്റയ്ക്കാവും എന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു.

6


കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണക്കടതത്ത് കേസ് വീണ്ടും ചര്‍ച്ചയില്‍ വന്നിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി എം രവീന്ദ്രന്‍, നളിനി നെറ്റോ ഐ എ എസ്, മുന്‍ മന്ത്രി കെ ടി ജലീല്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് താന്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞിരുന്നു.

2


എന്നാല്‍, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരെ നടത്തിയ ആരോപണം ചില രാഷ്ട്രീയ അജന്‍ഡകളുടെ ഭാഗമാണ് എന്ന് മുഖ്യമന്ത്രിപ്രതികരിച്ചു. അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കട്ടെയെന്നും ദീര്‍ഘകാലമായി പൊതുരംഗത്ത് നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

cmsvideo
പിസി ജോര്‍ജ് സരിത ഫോണ്‍ സംഭാഷണം പുറത്ത് | OneIndia

English summary
gold smuggling case: Swapna alleged that a person named Shaji Kiran had come and threatened her for pinarayi Vijayangold smuggling case: Swapna alleged that a person named Shaji Kiran had come and threatened her for pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X