സ്വപ്ന സുരേഷും സന്ദീപും കേരളം വിട്ടത് ഒരേ കാറില്‍, 2 ഹോട്ടലില്‍ താമസം, രാജ്യം വിടാനും ശ്രമം നടത്തി
കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശക്തമാക്കി കസ്റ്റംസും എന്‍ഐഎയും. കേസിലെ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന പെരിന്തല്‍മണ്ണ സ്വദേശി റമീസിനെ മലപ്പുറത്ത് നിന്ന് കസ്റ്റംസ് പിടികൂടി. പെരിന്തല്‍മണ്ണയില്‍ നിന്നും ഇയാളെ കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു, സ്വര്‍ണ്ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. അതേസമയം എന്‍ഐഎ അറസ്റ്റ് ചെയത് സ്വപ്ന സുരേഷിനേയും സന്ദീപിനേയും ഇന്ന് കേരളത്തിലേക്ക് എത്തിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ബെംഗളൂരിവില്‍ നിന്ന്
ബെംഗളൂരിവില്‍ നിന്നാണ് ശനിയാഴ്ച സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്തത്. റോഡ് മാര്‍ഗമായിരിക്കും ഇവരുവരേയും കൊച്ചിയിലേക്ക് എത്തിക്കുക. എന്‍ഐഎ സംഘം ഇരുവരേയും കൊണ്ട് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് കഴിഞ്ഞു. കൊച്ചിയില്‍ എത്തിച്ച ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആയിരിക്കും ഇവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുക.

കാറില്‍
കേരളത്തില്‍ നിന്ന് ഇരുവരും കാറിലാണ് ബെംഗളൂരുവിലെത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ സംസ്ഥാനം വിട്ടത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്ന സുരേഷിന്‍റെ ഭര്‍ത്താവും മകളും ഉണ്ടായിരുന്നതായി ആദ്യ ഘട്ടത്തില്‍ വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എന്‍ഐഎ സംഘം ഇത് തള്ളി. യാത്രാമാധ്യ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബിടിഎം ലേ ഔട്ടിലായിരുന്നു ബെംഗളൂരുവില്‍ ഇവര്‍ ആദ്യം താമസിച്ചത്.

അരമണിക്കൂറിനകം
പിന്നീട് കോറമംഗലയിലേക്ക് ഒക്ടേവ് ഹോട്ടലിലേക്ക് മാറി. ഇവിടെ ചെക്ക് ഇന്‍ ചെയ്ത് അരമണിക്കൂറിനകം എന്‍ഐഎ ഇവരെ കസ്റ്റഡിയിലെടുത്തു.
ഇരുവരുടേയും പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബെംഗളൂര്‍ വഴി രാജ്യം വിടാനും പ്രതികള്‍ പദ്ധതിയിട്ടെന്നാണ് സൂചന. എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്.

വിദഗ്ധമായ നീക്കത്തിലൂടെ
അതിവിദഗ്ധമായ നീക്കത്തിലൂടെയാണ് പ്രതികളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ് 24 മണിക്കൂറില്‍ തന്നെ സ്വപ്നയേയും സന്ദീപിനെയും എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഫോണ്‍ കോളുകള്‍ ചോര്‍ത്തിയാണ് അന്വേഷണം സംഘം ഇവരെ കുടുക്കിയതെന്നാണ് സൂചന. കഴിഞ്ഞ 7 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു സ്വപ്ന.

ഫോണ്‍ കോള്‍
സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്ക് എത്താന്‍ നിര്‍ണ്ണായകമായതെന്നാണ് സൂചന. തിരുവനന്തപുരത്തെ സന്ദീപിന്‍റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സഹോദരന്‍റെ വീട്ടിലേക്ക് ഫോണ്‍ കോള്‍ വരികയായിരുന്നു. അഭിഭാഷകന്‍റെ അടുത്തേക്ക് പോകാനായിരുന്നു സന്ദീപ് സഹോദരനോട് ആവശ്യപ്പെട്ടത്.

അറസ്റ്റിലേക്ക്
ഈ ഫോണ്‍കോളാണ് പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണ്ണായകമായത്. ഫോണ്‍ കോണ്‍ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎയും കേരള പോലീസിനേയും അറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ബംഗളൂരുവിലാണെന്ന് കണ്ടെത്തിയതോടെ അറസ്റ്റിന് വഴിയൊരുങ്ങുകയായിരുന്നു.












Click it and Unblock the Notifications