മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം, അച്ഛൻ മരിച്ചപ്പോൾ അനുശോചനം അറിയിച്ചു; സ്വപ്‌നയുടെ മൊഴി പുറത്ത്
കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. മുഖ്യമന്ത്രിയുമായി സംസാരിച്ചത് ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്ന് സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു.

ഔദ്യോഗിക ബന്ധം മാത്രം
എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നാണ് സ്വപ്‌ന പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബവുമായോ യാതൊരുവിധ അടുപ്പവുമില്ലെന്ന് മൊഴിയില്‍ പറയുന്നു. കേരള സന്ദര്‍ശത്തിന് ഷാര്‍ജ ഭരണാധികാരി വന്നപ്പോള്‍ അവരുടെ ആചാരപ്രകാരം എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

അനുശോചനം അറിയിച്ചു
അച്ഛന്‍ മരിച്ച സമയത്ത് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു. എം ശിവശങ്കറിന്റെ ഫോണില്‍ നിന്ന് വിളിച്ചാണ് അദ്ദേഹം സംസാരിച്ചതെന്ന് സ്വപ്‌ന പറയുന്നു. ഇഡിക്ക് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.

കാന്തപുരം കോണ്‍സുലേറ്റില്‍
ഇതോടൊപ്പം കാന്തപുരം എപി അബൂബക്കര്‍ മുസലിയാരെ കുറിച്ചും സ്വപ്‌നയുടെ മൊഴിയില്‍ പരമര്‍ശമുണ്ട്. കാന്തപുരം എപി അബൂബക്കര്‍ മുസലിയാരും മകനും രണ്ട് തവണ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്നും സ്വപ്‌ന പറയുന്നു. കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയിലായിരുന്നു ഇവര്‍ ചര്‍ച്ച നടത്തിയത്.

ധനസഹായം
മതപരമായ ഒത്തുചേരലുകള്‍ക്ക് ധനസഹായവും യുഎഇ സര്‍ക്കാരിന്റെ പിന്തുണയും ഇവര്‍ തേടിയെന്നാണ് വിവരം. എന്നാല്‍ ഇവര്‍ക്ക് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അറിവില്ലെന്നും സ്വപ്‌ന സുരേഷ് പറയുന്നു.












Click it and Unblock the Notifications