സിസിടിവി ദൃശ്യങ്ങള്‍ തെളിവ്;സ്വപ്‌ന മുങ്ങിയതിന് പിന്നില്‍ ഉന്നത ബന്ധമെന്ന്;തലേദിവസം ഫ്‌ളാറ്റ് വിട്ടു
തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസില്‍ പ്രധാന പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന സ്വപ്‌ന സുരേഷിനെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇവര്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. അതേസമയം സ്വപ്‌ന സുരേഷ് മുങ്ങിയതിന് പിന്നില്‍ ഉന്നതതല ബന്ധമുള്ളതായാണ് സൂചന. കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം സ്വപ്‌ന ഫ്‌ളാറ്റ് വിട്ടതാണ് സംഭവത്തില്‍ കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നത്.
Recommended Video

കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് പങ്ക്
യുഎഇ കോണ്‍സുലേറ്റിലെ മുന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്‌ന സുരേഷിന് വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നതില്‍ കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഇതില്‍ പരിശോധന നടത്തും. ഞായറാഴ്ച്ചയായിരുന്നു യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് പൊട്ടിച്ച് കസ്റ്റ്ംസ് സ്വര്‍ണ്ണം കണ്ടെത്തുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍
സ്വര്‍ണ്ണം കണ്ടെത്തുന്നത് ഞായറാഴ്ച്ചയാണെങ്കില്‍ സ്വപ്‌ന സുരേഷ് ശനിയാഴ്ച്ച തന്നെ സ്ഥലം വിട്ടിരുന്നു. ഇതാണ് അന്വേഷണം കോണ്‍സുലേറ്റിലെ ജീവനക്കാരിലേക്കും എത്തുന്നതിലേക്ക് നയിച്ചത്. തിരുവനന്തപുരം അമ്പല മുക്കിലെ ഫളാറ്റില്‍ നടത്തിയ റെയിയില്‍ കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിലാണ് ശനിയാഴ്ച്ച തന്നെ സ്വപ്‌ന ഫ്‌ളാറ്റ് വിട്ടതായി സ്ഥിരീകരിച്ചത്.

കസ്റ്റംസ് ബാഗേജ് പരിശോധന
സ്വര്‍ണ്ണം കണ്ടെടുക്കുന്നതിന് നാല് ദിവസം മുമ്പ് തന്നെ കസ്റ്റംസ് ബാഗേജ് പരിശോധിക്കാന്‍ യുഎഇ കോണ്‍സുലേറ്റിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ ആദ്യം അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റേയും യുഎയിലുള്ള അംബാസഡിറേന്റേയും ഇടപെടലിനെ തുടര്‍ന്നാമ് ഞായറാഴ്ച്ച ബാഗേജ് പരിശോധിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്.

സരിത് കുറ്റം സമ്മതിച്ചു
കസ്റ്റംസ് നല്‍കിയ വിവരങ്ങള്‍ കോണ്‍സുലേറ്ററില്‍ നിന്നും ചോര്‍ന്നതെന്നാണ് പ്രധാന സംശയം. കോണ്‍സുലേറ്റിലെ ജീവനക്കാരുടെ സംശയമോ ഉന്നതതല ഇടപെടലുണ്ടായോയെന്നും കസ്റ്റംസ് പരിശോധിക്കുന്നു. അതേസമയം തന്നെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള സരിത് കുറ്റം സമ്മതിച്ചെന്ന് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

30 കിലോ സ്വര്‍ണ്ണം
കോണ്‍സുലേറ്റിന്റെ ചുമതലയുള്ള അറ്റാഷായുടെ പേരിലാണ് 30 കിലോ സ്വര്‍ണ്ണം എത്തിയതെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഡിപ്ലോമാറ്റിക് ബാഗിലെത്തിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴികെയുള്ളവ തന്റെ അറിവോടെയല്ല എത്തിയതെന്ന് അറ്റാഷെ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് അന്വേഷണം തനിക്ക് നേരെ നീങ്ങുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി അഴിമതികള്‍ ഇനിയും പുറത്ത് വരാനുണ്ട്. ശിവശങ്കറിനെ മാറ്റിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഷംന കേസ്
സ്വര്‍ണ്ണകടത്ത് കേസില്‍ സ്വപ്നയിലേലേക്കുള്ള അന്വേഷണത്തിലേക്ക് കസ്റ്റംസിനെ എത്തിച്ചത് ഷംന കേസിലെ പ്രതി കേരള പൊലീസിന് നല്‍കിയ മൊഴികളാണ്. ഷംന കേസിലെ പ്രതികള്‍ക്ക് സ്വര്‍ണ്ണകടത്തുമായുള്ള ബന്ധം പുറത്ത് വന്നതാണ്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ വിദേശത്ത് നടത്തിയ സ്റ്റേജ് ഷോകളെ ചുറ്റിപറ്റി കസ്റ്റംസിന് ലഭിച്ച സൂചനകള്‍ ബ്ലാക്ക് മെയില്‍ കേസ് അന്വേഷിക്കുന്ന പൊലീസിന് കൈമാറുകയായിരുന്നു. ഇതാണ് നിര്‍ണ്ണായകമായ വഴിത്തിരിവാകുന്നത്.












Click it and Unblock the Notifications