ആ തീരുമാനവും തെറ്റി; സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഇഡി; കാരണം ഇങ്ങനെ...
പാലക്കാട്: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നൽകാൻ ആവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസി മാത്രമാണ് ഇഡി സുരക്ഷ ഒരുക്കി നൽകുന്നതിനുള്ള സംവിധാനം തങ്ങൾക്കില്ലെന്നും ഇഡി പറയുന്നു. സുരക്ഷ ആവശ്യമുള്ളപ്പോൾ സംസ്ഥാന പോലീസിനെ ആണ്. ആശ്രയിക്കാറുള്ളത്.
കേന്ദ്രസർക്കാർ കേസിൽ കക്ഷി അല്ലാത്തതിനാൽ കേന്ദ്രസുരക്ഷ നൽകാനാവില്ലെന്നും എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. രഹസ്യമൊഴി നൽകിയ ശേഷം തനിക്കും എച്ച്ആർഡിഎസിനും എതിരെ പല തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും ഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയെ കാണാൻ തനിക്ക് അവസരം ഉണ്ടാക്കിത്തരണമെന്നും സ്വപ്ന പറഞ്ഞിരുന്നു. പോലീസ് സുരക്ഷ വേണ്ട
നേരത്തെ പൊലീസ് സംരക്ഷണം വേണമെന്ന ഹർജി സ്വപ്‍ന സുരേഷ് പിൻവലിച്ചിരുന്നു. പൊലീസ് സുരക്ഷയ്ക്ക് പകരം ഇഡിയുടെ സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യപ്പെട്ടത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആണു സ്വപ്‍ന ഹജി നൽകിയത്. കേരള പൊലീസിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രിയടക്കം തെരുവിൽ ഭീഷണിപ്പെടുത്തുന്നുവെന്നും സ്വപ്ന പറഞ്ഞിരുന്നു, താമസിക്കുന്ന സ്ഥലത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുക ആണെന്നും കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹജിയിൽ സ്വപ്‍ന പറഞ്ഞിരുന്നു.
എന്നാൽ, തങ്ങൾക്ക് പോലും സുരക്ഷയില്ലെന്ന് ഡി അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമതിയുണ്ട്. കോടതി ഉത്തരവുണ്ടെങ്കിൽ സുരക്ഷ നൽകുന്ന കാര്യം കേന്ദ്രം പരിഗണിച്ചേക്കുമെന്ന് ഇ.ഡി അഭിഭാഷകൻ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. തൻറെയും കുട്ടിയുടെയും സുരക്ഷക്കു വേണ്ടി രണ്ടുപേരെ നിയമിച്ചിട്ടുണ്ടെന്നും അതിനാൽ സുരക്ഷക്കുവേണ്ടി കേരള പൊലീസ് പിൻതുടരേണ്ട ആവശ്യമില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു. സ്വന്തം നിലക്കാണ് സ്വപ്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്.
ഇനി ഞങ്ങള് കണ്ണുവെച്ചെന്ന് പറയരുത്..കണ്ണെടുക്കാനേ പറ്റുന്നില്ല;പച്ച സാരിയില്‍ സുന്ദരിയായി പ്രിയങ്ക
കേസിൽ അറസ്റ്റ് തടയണം എന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണംമെന്ന സ്വപ്നയുടെ ആവശ്യവും അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി.
വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നും ആരോപിച്ചാണ് സ്വപ്‌ന മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്.പാലക്കാട് കേസിൽ എഫ്‌ഐആർ റദ്ദാക്കണം എന്ന സ്വപ്‌നയുടെ ഹർജിയും വെള്ളിയാഴ്ച പരിഗണിക്കു.












Click it and Unblock the Notifications