കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചു: കെ സുധാകരൻ

കേസിൽ സ്വാധീനിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി ശ്രമിച്ചുവെന്ന കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തലിലാണ് സുധാകരന്റെ വിമർശനം

Google Oneindia Malayalam News

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചു എന്നാണ് വ്യക്തമാകുന്നതെന്ന് സുധാകരൻ പറഞ്ഞു. കേസിൽ സ്വാധീനിക്കാൻ ഒരു രാഷ്ട്രീയ പാർട്ടി ശ്രമിച്ചുവെന്ന കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തലിലാണ് സുധാകരന്റെ വിമർശനം.

'ബിഗ് ബോസ് വിജയിച്ചതിന് ശേഷം രാത്രി കുടിച്ച് ലക്ക് കെട്ട് വിളിച്ചു', സാബുമോനെതിരെ രഞ്ജു രഞ്ജിമാർ'ബിഗ് ബോസ് വിജയിച്ചതിന് ശേഷം രാത്രി കുടിച്ച് ലക്ക് കെട്ട് വിളിച്ചു', സാബുമോനെതിരെ രഞ്ജു രഞ്ജിമാർ

K Sudhakaran

സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 2 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കി: വീണ ജോര്‍ജ്സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 2 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കി: വീണ ജോര്‍ജ്

സുനിത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. കേസിൽ സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകൽ പോലെ വ്യക്തമാണെന്നും മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. സുമിത് കുമാറിന്റെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഫലിക്കാതെ വരികയും സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലേക്ക് പോകുകയും ചെയ്തപ്പോഴാണ് സിപിഎമ്മും മുഖ്യമന്ത്രിയും പലഘട്ടത്തിലും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതെന്നും സുധാകരൻ പറഞ്ഞു.

ഹോട്ട് ലുക്കിൽ അനുപമ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ മറ്റൊരു ഏടാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തിയത് സുമിത് കുമാറാണ്. കേട്ടുകേള്‍വിയില്ലാത്ത വിധം കസ്റ്റംസിനെതിരെ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍പ്പറത്തിയ അത്യപൂര്‍വ സംഭവമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

English summary
Gold Smuggling: KPCC president K Sudhakaran against CPM on custom's disclosure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X