2000 കോടിയുമായി അല്‍ മുക്താദിർ ഉടമ മുങ്ങിയോ? പണിക്കൂലിയില്ലാതെ സ്വർണം; മുഹമ്മദ് മന്‍സൂർ അബ്ദുള്‍ സലാം പറയുന്നു
വിലയില്‍ വലിയ കുതിപ്പുണ്ടായതോടെ സ്വർണം വാങ്ങുന്നതില്‍ ആളുകള്‍ അതീവശ്രദ്ധയാണ് പുലർത്തുന്നത്. പരിശുദ്ധിയോടൊപ്പതന്നെ കുറഞ്ഞപണിക്കൂലിയില്‍ സ്വർണം ലഭിക്കുന്ന ജ്വല്ലറികള്‍ തേടി ആളുകള്‍ പോകുന്നു. ഈ സാഹചര്യത്തിലാണ് പണിക്കൂലിയില്ലാതെ സ്വർണമെന്ന വാഗ്ദാനവുമായി അല്‍ മുക്താദിർ ഗ്രൂപ്പ് രംഗത്ത് വരുന്നത്. ആറുവർഷത്തോളമായി പണിക്കൂലി ഈടാക്കാതെയാണ് കല്യാണ പാർട്ടികള്‍ക്കും മറ്റും അല്‍ മുക്താദിർ ഗ്രൂപ്പ് തങ്ങളുടെ ജല്ല്വറികള്‍ വഴി സ്വർണം വിറ്റഴിക്കുന്നത്.
പണിക്കൂലിയില്‍ ഇളവ് നല്‍കുന്നതോടെ മറ്റ് ജല്ലറികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്വർണം നല്‍കാന്‍ അല്‍മുക്താദിർ ഗ്രൂപ്പിന് സാധിക്കുന്നുമുണ്ട്. ഇതിനിനിടയില്‍ തന്നെയാണ് അല്‍മുക്താദിർ ജ്വല്ലറി ഗ്രൂപ്പിനും ഉടമയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയിലെ വ്യാപാരികളുടെ അസോസിയേഷനായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) ഭാരവാഹികള്‍ രംഗത്ത് വരുന്നത്.

എന്നാല്‍ എ കെ ജി എസ് എം എ ഭാരവാഹികളുടെ ആരോപണങ്ങളേയെല്ലാം തള്ളുകയാണ് അല്‍ മുക്താദിർ ഗ്രൂപ്പ് സ്ഥാപകന്‍ മുഹമ്മദ് മന്‍സൂർ അബ്ദുള്‍ സലാം. കമ്പനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച ഓണ്‍ലൈന്‍ ചാനലിനും സ്വർണ്ണവ്യാപാര സംഘടന ഭാരവാഹിക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണിക്കൂലിയില്ലാതെ സ്വർണം വില്‍ക്കുന്നതിലൂടെ ജനങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ചില ചില്ലറി ഉടമകള്‍ക്ക് ഇതില്‍ വലിയ അമർഷമുണ്ട്. ഇവരാണ് തങ്ങളുടെ സ്ഥാപനത്തിനെതിരായ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍. അല്‍ മുക്താദിർ ഗ്രൂപ്പ് ജിഎസ്ടി തട്ടിപ്പ് നടത്തുന്നു, താന്‍ 2000 കോടി രൂപയുമായി മുങ്ങി എന്നൊക്കെയാണ് ആരോപണം. ഇതെല്ലാം അടിസ്ഥാന രഹിതമാണ്.
ജി എസ് ടി ഇനത്തില്‍ മാത്രം തങ്ങള്‍ ഡിസംബർ വരെ 70 കോടി രൂപ സർക്കാറിലേക്ക് അടച്ചിട്ടുണ്ട്. നേരത്തേയും ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. പൊലീസും സർക്കാറും അന്വേഷണം നടത്തിയെങ്കിലും നിയമവിരുദ്ധമായ യാതൊരു കാര്യവും കണ്ടെത്താന്‍ സാധിച്ചില്ല. നേരത്തം പണം അടച്ച് സ്വർണം മുന്‍കൂട്ടി ബുക്ക് ചെയ്ത വിവാഹ പാർട്ടികള്‍ക്കെല്ലാം കാലതാമസമില്ലാതെ സ്വർണം നല്‍കിയിട്ടുണ്ടെന്നും മുഹമ്മദ് മന്‍സൂർ അബ്ദുള്‍ സലാം പറഞ്ഞു.
സംസ്ഥാനത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കാന്‍ പോകുകയാണ്. കോഴിക്കോടും കാസർകോടും വൈകാതെ തന്നെ പുതിയ ഷോറൂം ആരംഭിക്കും. കേരളത്തില്‍ ഇതിനോടകം തന്നെ 40 ഷോറൂം ഗ്രൂപ്പിന് സ്വന്തമായിട്ടുണ്ട്. ഇതിന് പുറമെ യു എ ഇയില്‍ മൂന്ന് ഷോറൂമും പ്രവർത്തി്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലായി കമ്പനി 25 ഇരട്ടിയില്‍ അധികം വളർച്ചയാണ് നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications