കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അത് അവരുടെ സംസ്കാരം, അതിനോട് എന്ത് പറയാൻ; ഞാൻ തീയിൽ കുരുത്തതാണ്'; ഗോപി സുന്ദർ

Google Oneindia Malayalam News

കൊച്ചി: കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ട വരുന്ന താരമാണ് സംവിധായകൻ ഗോപി സുന്ദർ. അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷൻ ഷിപ്പ് അവസാനിപ്പിച്ച് ഗായിക അമൃത സുരേഷുമായി ജീവിതം തുടങ്ങിയതലാണ് ഈ സൈബർ ആക്രമണങ്ങൾ കടുത്തത്. ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ പേജുകളിലെല്ലാം പലരും വലിയ അധിക്ഷേപമാണ് ചൊരിയാറുള്ളത്. നല്ല ചുട്ട ഭാഷയിൽ തന്നെ ഗോപി സുന്ദർ പലപ്പോഴും മറുപടി പറയാറുണ്ട്, അതുപോലെ തന്നെ അവഗണിക്കാറുമുണ്ട്.

ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളെ എങ്ങനെയാണ് താൻ നേരിടുന്നതെന്നും സൈബർ ആക്രമണങ്ങൾ നടത്തുന്നവർക്കുള്ള മറുപടിയും നൽകുകയാണ് ഗോപി സുന്ദർ. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദറിന്റെ പ്രതികരണം. വായിക്കാം

 ഓരോ സമയത്തെ മൂഡ് പോലെയാണ്

'ആളുകൾ വിമർശിക്കും. ഓരോ സമയത്തെ മൂഡ് പോലെയാണ് അതിനോട് പ്രതികരിക്കുന്നത്. ചിലപ്പോൾ തോന്നും മറുപടി കൊടുക്കണമെന്ന് അപ്പോഴാണ് പ്രതികരിക്കുന്നത്. പലപ്പോഴും തോന്നുന്നത് പ്രതികരിക്കേണ്ടെന്നാണ്. വിമർശിക്കുന്നവർ ഇനിയും അത് തുടരട്ടെ, അല്ലാണ്ട് എന്ത് പറയാനാണ്. അവരുടെ അവകാശമാണല്ലോ അത്'.

 വിമർശിക്കാനുള്ള അവകാശം ഉണ്ട്

'എല്ലാവർക്കും വിമർശിക്കാനുള്ള അവകാശം ഉണ്ട്. പക്ഷേ അസഭ്യമായ വാക്കുകൾ ഉപയോഗിക്കാതിരിക്കുക. പോസിറ്റീവായ ഭാഷയിൽ വിമർശിച്ചോട്ടെ. ശരിക്കും ഇതൊക്കെ ഒരു അഭ്യർത്ഥന മാത്രമാണ്. അവർക്ക് ചീത്ത വിളിക്കാനാണ് താത്പര്യമെങ്കിൽ വിളിക്കട്ടെ, അത് അവരുടെ സംസ്കാരമാണ്. അതിൽ ഇപ്പോൾ നമ്മൾ എന്ത് പറയാനാണ്'.

 ഞാൻ സന്തോഷത്തോടെയാണ് ജീവിക്കുന്നത്

'ആളുകൾ വിമർശിച്ചത് കൊണ്ട് എന്റെ തൊഴിൽ നഷ്ടപ്പെടുന്ന, അന്നം കിട്ടാതിരിക്കുന്ന ഒരു അവസ്ഥ വന്നാൽ ചിലപ്പോൾ ഞാൻ അവരുടെ വീട്ടിൽ പോയി ചേട്ടാ എന്നെ ഇനി ഒരിക്കലും ഇങ്ങനെ പറയരുതെ കാല് പിടിക്കാം എന്നൊക്കെ ചിലപ്പോൾ പറഞ്ഞേനെ. പക്ഷേ ഞാൻ സന്തോഷത്തോടെയാണ് ജീവിക്കുന്നത്'.

'അമേരിക്കക്കാരി ആകാൻ നോക്കാതെ'; പരിഹസിച്ചയാൾക്ക് നിമിഷ വക പണി, സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചു'അമേരിക്കക്കാരി ആകാൻ നോക്കാതെ'; പരിഹസിച്ചയാൾക്ക് നിമിഷ വക പണി, സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചു

 ഞാൻ സന്തോഷത്തോടെ ജീവിച്ച് പോകുന്നുണ്ട്

'നിങ്ങൾ എന്ത് പറഞ്ഞാലും ഇല്ലെങ്കിലും എന്റെ വീട്ടിൽ അരിയുണ്ട്. അത് ഉള്ളിടത്തോളം കാലം എന്നെ ഇതൊന്നും ബാധിക്കില്ല. ഞാൻ സന്തോഷത്തോടെ ജീവിച്ച് പോകുന്നുണ്ട്. ഒന്നുമില്ലാത്തിടത്ത് നിന്ന് തുടങ്ങിയതാണ്. അതുകൊണ്ട് ഈ കാറ്റിലോ മഴയിലോ ഒന്നും എനിക്കൊന്നും സംഭവിക്കില്ല.ഞാൻ തീയിൽ കുരുത്തതാണ്, വെയിലത്ത് വാടില്ല', ഗോപി സുന്ദർ പറഞ്ഞു.

 എന്ത് വിചാരിക്കുമെന്ന് ജീവിക്കുന്ന ആളല്ല

മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ജീവിക്കുന്ന ആളല്ല താൻ എന്ന് ഗോപി സുന്ദർ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വളരെ ചെറുപ്പം തൊട്ടെ അങ്ങനെയാണ് വളർന്നത്. സ്കൂളുകളിൽ പല ക്ലാസുകളിലും പരാജയപ്പെട്ടപ്പോൾ പോലും അത് എന്നെ ബാധിച്ചിട്ടില്ല. മറ്റുള്ളവർ എന്ത് കരുതുമെന്ന് ആലോചിച്ചാണ് പലരും പഠിക്കുന്നത് തന്നെ. എന്നാൽ താൻ അങ്ങനെയല്ല, അങ്ങനെ മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് ആലോചിക്കുന്ന ആ ചിപ്പ് തന്റെ തലയിൽ ഇല്ല', എന്നായിരുന്നു ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ ഗോപി സുന്ദർ പറഞ്ഞത്.

'കാമറയ്ക്ക് മുന്നിൽ വന്ന് കരയുന്ന ഫ്രോഡുകളെ വിശ്വസിക്കരുത്'; വീണ്ടും തുറന്നടിച്ച് ബാല'കാമറയ്ക്ക് മുന്നിൽ വന്ന് കരയുന്ന ഫ്രോഡുകളെ വിശ്വസിക്കരുത്'; വീണ്ടും തുറന്നടിച്ച് ബാല

 ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല

അതേസമയം സോഷ്യൽ മീഡിയ വിമർശനങ്ങൾ ചിലപ്പോൾ വിഷമിപ്പിക്കാറുണ്ടെന്നും ഗോപി സുന്ദർ പറയുന്നുണ്ട്. വിമർശിക്കുന്നവർക്ക് അത്ര സ്നേഹം ഉണ്ടെങ്കിൽ എന്റെ വീട്ടിലേക്ക് വരികയും കുടുംബകാര്യം ചർച്ച ചെയ്യുകയുമാവാം. എന്നെ എനിക്ക് വളരെ നന്നായി അറിയാം. ഞാൻ ആരേയും ബുദ്ധിമുട്ടിക്കുകയോ പ്രശ്നമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും ഗോപി സുന്ദർ പറഞ്ഞു.

'എന്നെ ചതിച്ചു, ക്രൈംബ്രാഞ്ചിന് കേസ് കൊടുത്തിട്ടുണ്ട്, മകൾ പാപ്പുവിനെ വേണം'; ബാല'എന്നെ ചതിച്ചു, ക്രൈംബ്രാഞ്ചിന് കേസ് കൊടുത്തിട്ടുണ്ട്, മകൾ പാപ്പുവിനെ വേണം'; ബാല

English summary
Gopi Sundar Opens Up About How He Deals With Negative Comments and Trolls, Im strong Enough
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X