അനാഥകളും അനാഥാലയങ്ങളുമില്ലാത്ത സാമൂഹികാന്തരീക്ഷം ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍
മലപ്പുറം: അനാഥകളും അനാഥാലയങ്ങളുമില്ലാത്ത സാമൂഹികാന്തരീക്ഷമാണ് നാം ലക്ഷ്യമിടേണ്ടതെന്ന് കേരളം മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂരങ്ങാടി യതീംഖാന പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധനയോ, തെറ്റായ വല്ല കാര്യവുമുണ്ടെങ്കില്‍ അതിന് നിയന്ത്രങ്ങള്‍ കൊണ്ടുവരുന്നതിനോ സംസ്ഥാന സര്‍ക്കാരിന് യാതൊരു വൈമനസ്യവുമില്ല.
ഖുര്‍ആന്‍ പിന്തുടരുന്നവര്‍ക്ക് തീവ്രവാദിയാകാന്‍ കഴിയില്ല: സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍
യതീംഖാന പ്രശ്‌നം എങ്ങനെ നേരിടുമെന്ന് സംസ്ഥാന സര്‍ക്കാരും യതീംഖാന നടത്തിപ്പുകാരും തമ്മില്‍ വിശദമായ ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് എടുത്തിട്ടുള്ളത്.അത് പ്രായോഗികമായ ഒന്നല്ല എന്ന് എല്ലാവര്ക്കും ബോധ്യവുമുണ്ട്. ദുരുപദിഷ്ടമായ നീക്കമാണത്. ഇക്കാര്യത്തില്‍ ആവശ്യമായ മാറ്റം വേണമെന്ന് നേരത്തെതന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.

പക്ഷെ നിലവിലുള്ള സാഹചര്യത്തില്‍ നയപരമായ ബാധ്യതകള്‍ ഒരു കുടുക്കായിവരുന്ന അവസ്ഥയാണുള്ളത്. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എത്രത്തോളം ചെയ്യാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ യത്തീംഖാനകളെ ഉന്നത സാമൂഹ്യ സേവനം നടത്തുന്ന പരിഗണയോടെതന്നെയാണ് സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാഥാലയങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതിയിലെ കേസ് ഗൗരവമായെടുത്ത് സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് പ്രഥമ ലക്ഷ്യം. അനാഥകളെ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുന്നതിലും മുസ്ലിം സമുദായം വഹിക്കുന്ന പങ്ക് വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരൂരങ്ങാടി യതീംഖാന ഏഴര പതിറ്റാണ്ടിന്റെ നിറവില്‍
നിരാലംബരായ അനാഥകള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും നല്‍കി കര്‍മ്മനിരതമായി ഇന്നും പ്രവര്‍ത്തിച്ച് തിരൂരങ്ങാടിയില്‍ അറിവിന്റെ ഗോപുരമായി ജ്വലിച്ചുനില്‍ക്കുന്ന തിരൂരങ്ങാടി യതീംഖാന ഏഴര പതിറ്റാണ്ടിന്റെ നിറവില്‍. അനാഥകളെ സംരക്ഷിച്ച് വിജ്ഞാനവും തൊഴിലും നല്‍കി പരിപാലിച്ച് സമൂഹത്തിനും രാജ്യത്തിനും പ്രയോജനപ്പെടുന്ന ഉത്തമ പൗരന്മാരായി വളര്‍ത്തിയെടുക്കുക എന്ന മഹത്തായ ദൗത്യവുമായി മുന്നേറുകയാണ് യതീംഖാന.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന യതീംഖാന പ്ലാറ്റിനം ജൂബിലിയും പിഎസ്എംഒ കോളേജ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. രാവിലെ 10 മണിക്ക് 'ഓര്‍ഫനേജ് ഓര്‍മ്മ' യതീംഖാന പൂര്‍വ്വ അന്തേവാസി കുടുംബ സംഗമതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറയുടെ പ്രസിഡന്റും പ്രമുഖ ചിന്തകനുമായ ഡോ നൊവൈദ് ഹാമിദ് (ദല്‍ഹി) സംഗമം ഉല്‍ഘാടനം ചെയ്തു. യതീംഖാന മാനേജര്‍ സിപി ഉമ്മര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. യതീംഖാന സ്ഥാപകരെ അനുസ്മരിച്ച് കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി പ്രഭാഷണം നടത്തി. എംഡോ. മൊയ്തുപ്പ, കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊ.എ.പി. അബ്ദുല്‍ വഹാബ്, മൗലവി കുഞ്ഞിമുഹമ്മ്ദ് പറപ്പൂര്‍, മുസ്തഫ തന്‍വീര്‍, ബഷീര്‍ പട്ടേല്‍താഴം തുടങ്ങിയവര്‍പ്രഭാഷണം നടത്തി. വൈകീട്ട് 7 ന് നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു. കെപിഎ മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഈജിപ്ത് അംബാസിഡര്‍ ഹാതിം അല്‍ സയ്യിദ് തഗല്‍ദിന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രി ഡോ കെടി ജലീല്‍, എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ്, കെഎന്‍എം പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി മുഖ്യപ്രഭാഷണം നടത്തി.












Click it and Unblock the Notifications