Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടേത് വെറുംവാക്കായിരുന്നില്ല; റിമയ്‌ക്കൊപ്പം സര്‍ക്കാരുണ്ട് , പഠനം മുടങ്ങില്ല

തിരുവനന്തപുരം: തൃശൂരിലെ ദളിത് വിദ്യാര്‍ഥിനി റിമ രാജിന്റെ വിദേശ പഛനം മുടങ്ങില്ല. റിമയുടെ പഠനത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നല്‍കും. നടപടിക്ക് എസ്ടി, എസ് സി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായാണ് വിവരം. മന്ത്രി എകെ ബാലനാണ് ഇക്കാര്യം അറിയിച്ചത്.

ഫീസടയ്ക്കാത്തതിനാല്‍ റിമയെ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് വ്യക്തമാക്കി പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാല നോട്ടീസ് നല്‍കിയിരുന്നു. റിമയുടെ അക്കാദമിക് മികവ് പരിഗണിച്ച് ഫീസടയ്ക്കാനുള്ള സമയ പരിധി കൂട്ടി നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും ഫീസ് അടയ്ക്കാത്തതോടെയാണ് പുറത്താക്കുമെന്ന് വ്യക്തമാക്കിയത്.

മാധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെ

മാധ്യമ വാര്‍ത്തകള്‍ക്കു പിന്നാലെ

ഫീസടയ്ക്കാത്തതിനെ തുടര്‍ന്ന് റിമയെ പുറത്താക്കാന്‍ തീരുമാനിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്്യപ്പെട്ട്് കത്ത് നല്‍കുകയായിരുന്നു.

പത്ത്് ലക്ഷം അനുവദിക്കും

പത്ത്് ലക്ഷം അനുവദിക്കും

റിമയുടെ പഠനത്തിനായി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിക്കുമെന്ന്് എകെ ബാലന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് എസ് സി, എസ്ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അടിയന്തരമായി അഞ്ച് ലക്ഷം രൂപ അനുവദിക്കും.

സ്‌കോളര്‍ഷിപ്പ് കാത്തു നിന്നതിനാല്‍

സ്‌കോളര്‍ഷിപ്പ് കാത്തു നിന്നതിനാല്‍

വിദേശപഠനത്തിനുള്ള സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് കാത്തു നിന്നതാനാലാണ് റിമയ്ക്ക് നോട്ടീസ് ലഭിച്ചത്. പണം അടയ്ക്കാനാകുമെന്ന് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നെങ്കിലും പഠനം മുടങ്ങുന്ന് അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

പോര്‍ച്ചുഗലില്‍

പോര്‍ച്ചുഗലില്‍

പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാലയിലെ എംഎസ് സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ്് തൃശൂര്‍ സ്വദേശിനിയായ റിമ രാജേന്ദ്രന്‍. തൃശൂര്‍ കേരള വര്‍മ കോളേജില്‍ നിന്ന് 86 ശതമാനം മാര്‍ക്ക് നേടിയാണ് റിമ പോര്‍ച്ചുഗല്ലില്‍ പഠിക്കാനെത്തിയത്.

വകുപ്പിന്റെ വീഴ്ച

വകുപ്പിന്റെ വീഴ്ച

അര്‍ഹമായ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതില്‍ പട്ടിക ജാതി വകുപ്പും ഉദ്യോഗസ്ഥരും ഉണ്ടാക്കിയ വീഴ്ചയാണ് റിമയ്ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതില്‍ തടസമായത്. പല തവണ ഓഫീസില്‍ കയറി ഇറങ്ങിയിട്ടും സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ലെന്നാണ് പരാതി. സ്‌കോളര്‍ ഷിപ്പ് അനുവദിക്കാത്തതിന് കാരണവും വ്യക്തമാക്കിയിട്ടില്ല.

ചട്ടം പാാലിക്കുന്നില്ല

ചട്ടം പാാലിക്കുന്നില്ല

ഇന്ത്യയില്‍ ഇല്ലാത്ത കോഴ്‌സിനു പട്ടികജാതി വിദ്യാര്‍ഥികള്‍ വിദേശത്തു പ്രവേശനം നേടിയാല്‍ മുഴുവന്‍ തുകയും സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ റിമയുടെ കാര്യത്തില്‍ ഇത് പാലിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. അതേസമയം ചൈനയില്‍ എംബിബിഎസ് പഠിക്കുന്നവര്‍ക്കു പോലും സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നുണ്ടെന്ന ആക്ഷേപവും ഉണ്ട്്.

ആദ്യ സെമസ്റ്റര്‍ അടച്ചു

ആദ്യ സെമസ്റ്റര്‍ അടച്ചു


ആദ്യ രണ്ട് സെമസ്റ്ററിലെ ഫീസ് ഇവര്‍ തന്നെ അടച്ചിട്ടുണ്ട്. കിടപ്പാടം പണയം വച്ചും വിദ്യാഭ്യാസ വായ്പയെടുത്തുമാണ് ആദ്യ സെസ്റ്ററുകളിലെ നാല് ലക്ഷം രൂപ അടച്ചത്. മന്തി ബാലനടക്കമുള്ളവരെ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ നടപടി എടുത്തില്ലെന്നുമാണ് ആരോപണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+