കേരളത്തില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത സര്‍ക്കാര്‍ ആശുപത്രികളിലൂടെ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റതായി റിപ്പോര്‍ട്ട്. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്തുവെന്ന്് സിഎജി റിപ്പോര്‍ട്ട്. പാരസെറ്റമോള്‍, ആന്റി ബോയട്ടിക്കുകള്‍, ഇന്‍സുലിന്‍ മരുന്നുകള്‍ ഗുണനിലവാര പരിശോധന നടത്താതെയാണ് രോഗികള്‍ക്ക് വിതരണം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലാവധി അവസാനിയ്ക്കാറായ മരുന്നുകള്‍ വന്‍തോതില്‍ സംഭരിച്ച വഴിയില്‍ മൂന്ന് കോടി രൂപയോളം ഖജനാവിന് നഷ്ടം വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008-2012 കാലയളവില്‍ മെഡിക്കല്‍ കോര്‍പ്പറേഷന്‍ സംഭരിച്ച മരുന്നുകളില്‍ അധികവും ഗുണനിലവാര പരിശോധന നടത്താത്തവയായിരുന്നു. ഈ മരുന്നുകളാണ് രോഗികള്‍ക്ക് വിതരണം ചെയ്തത്.

ഗുണനിലാവാര പരിശോധന നടത്താതെ മരുന്നുകള്‍ രോഗികള്‍ക്ക് വിതരണം ചെയ്യുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിയ്ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്‍ഡര്‍ കാലയളവിനുള്ളില്‍ കാലാവധി പൂര്‍ത്തിയായ മരുന്നുകള്‍ കരാര്‍ വ്യവസ്ഥപ്രകാരം തിരിച്ചെടുപ്പിയ്ക്കുന്നതിലും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വീഴ്ച വരുത്തി. ഗുരുതര ക്രമക്കേടുകളാണ് സിഎജി റിപ്പോര്‍ട്ടില്‍ കേരള മെഡിക്കല്‍ കോര്‍പ്പറേഷനെതിരെ ഉന്നയിക്കുന്നത്.












Click it and Unblock the Notifications