കടുവയ്ക്കും മുഹമ്മദ് നിസാമിനും സര്‍ക്കാരിട്ട വില 10 ലക്ഷം
തൃശ്ശൂര്‍: മുഹമ്മദ് നിസാമിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കുടുബംത്തിന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുബംത്തിനും പത്ത് സക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് നിസാമിന്റെ ആക്രമണത്തിന് ഇരയായ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. ആന്തരികാവയവങ്ങള്‍ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമായത്. വാരിയെല്ലുകള്‍ പൊട്ടുകയും അവ ആന്തരികാവയവങ്ങളിലേയ്ക്ക് തറഞ്ഞ് കയറുകയും ചെയ്തിരുന്നു. ആന്തരിക രക്തസ്രാവവും മരണകാരണമായി.

ഇതിനിടെ കേസില്‍ മുഹമ്മദ് നിസാമിന് കോടതി ജാമ്യം നിഷേധിച്ചു. നിസാം സാമ്പത്തിക രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്ന് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. നിസാമിന്റെ പേരിലുള്ള കേസുകള്‍ ഒത്തു തീര്‍ത്തതത് സ്വാധീനത്തിന് തെളിവാണെന്നും കോടതി കണ്ടെത്തി.












Click it and Unblock the Notifications