ഹരീഷിന് പിന്തുണയുമായി ജി സുധാകരന്... ഒപ്പം എഴുത്തുകാരും..... സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് സുധാകരന്!!
തിരുവനന്തപുരം: സംഘപരിവാര്‍ ആക്രമണങ്ങളെ തുടര്‍ന്ന് എസ് ഹരീഷിന്റെ ജനപ്രിയ നോവല്‍ മീശ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഈ വിഷയത്തില്‍ ഹിന്ദുത്വ സംഘടനകളില്‍ നിന്ന് അങ്ങേയറ്റത്തെ ഭീഷണിയാണ് ഹരീഷിന് നേരിട്ടത്. എന്നാല്‍ നോവല്‍ പിന്‍വലിച്ചതോടെ അദ്ദേഹത്തിന് സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും പിന്തുണ ലഭിച്ചിരിക്കുകയാണ്. ഒടുവില്‍ സര്‍ക്കാര്‍ തന്നെ അദ്ദേഹത്തിന് പിന്തുണയറിയിച്ചിരിക്കുകയാണ്. സംഘപരിവാറിന്റെ ആക്രമണത്തില്‍ പതറരുതെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം.
കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു നോവല്‍ പിന്‍വലിച്ചതില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. നോവലിസ്റ്റ് ഹരീഷ് മിശ വടിച്ചു. പ്രതികരണം കൊടുങ്കാറ്റായി മാറുന്നതിന് മുമ്പേ എന്നായിരുന്നു ഇയാളുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ പരിവാര്‍ സംഘടനകള്‍ ഒന്നടങ്കം ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്‍വലിച്ചിട്ടും മാതൃഭൂമിക്കെതിരെയും ഹരീഷിനെതിരെയും ആക്രമണം തുടരണമെന്നാണ് ഇവരുടെ നിര്‍ദേശം.

സര്‍ക്കാര്‍ കൂടെയുണ്ട്
മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി സുധാകരന് ഹരീഷിനോട് ആവശ്യപ്പെട്ടു. ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. മീശ നോവല്‍ പ്രസീദ്ധീകരണം നിര്‍ത്തരുത്. ഇത്തരം ഭീഷണികള്‍ക്കെതിരെ പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനോട് ഹരീഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കുടുംബാംഗങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് ഹരീഷ് നേരത്തെ പറഞ്ഞിരുന്നു.

മീശവെക്കുന്നത് അപരാധമോ?
എഴുത്തുകാരന് ഉണ്ണി ആറും ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. നോവല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ അത് വായിച്ച ആളാണ് ഞാന്‍. നോവല്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്നു. വടക്കേ ഇന്ത്യയില്‍ മീശ വെച്ചതിന് ദളിത് യുവാക്കളെ സവര്‍ണര്‍ ആക്രമിക്കുകയുണ്ടായി. മീശ അധികാരത്തിന്റെ പ്രകടിത രൂപമായതാണ് ഉത്തരേന്ത്യയിലെ ആക്രമണം കാണിക്കുന്നത്. എന്ത് ഭക്ഷണം കഴിക്കണം എന്നതുപോലെ ആരു മീശ വെക്കണം എന്നതും അധികാരമുള്ളവര്‍ തീരുമാനിക്കുന്നു എന്ന അവസ്ഥയാണ് രാജ്യത്തുള്ളത്.

എഴുത്ത്/കഴുത്ത്
പികെ പാറക്കടവ് എഴുത്ത്/കഴുത്ത് എന്ന പേരിലെഴുതിയ കുറിപ്പിലാണ് ഈ വിഷയത്തില്‍ പ്രതിഷേധമറിയിച്ചത്. പ്രിയപ്പെട്ട പത്രാധിപര്‍ക്ക്. ഞാനൊരു നോവലെഴുതി. അമ്പലക്കമ്മിറ്റി പ്രസിഡന്റിനും പൂജാരിക്കും കാണിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞു. പള്ളിക്കമ്മിറ്റി പ്രസിഡന്റിനും ഇമാമിനും കാണിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞു. ഇടവകയിലെ വികാരിയച്ചനും കാണിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞു. ഇനി അത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുമല്ലോ. ഒരു പാവം എഴുത്തുകാരന്. ഇങ്ങനെയായിരുന്നു പാറക്കടവിന്റെ പരിഹാസത്തോടെയുള്ള കുറിപ്പ്.

ചരിത്രത്തില്‍ നിന്ന് മാഞ്ഞുപോകില്ല
മീശ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിച്ചാലും ചരിത്രത്തില്‍ നിന്നും മാഞ്ഞുപോകില്ലെന്ന് എഴുത്തുകാരന് എം മുകുന്ദന് പറഞ്ഞു. പ്രസിദ്ധീകരിച്ച മൂന്നാമധ്യായം ചരിത്രത്തില്‍ എക്കാലത്തും നിലനില്ക്കും. വര്‍ഗീയ വിരുദ്ധമായി ചിന്തിക്കുന്ന മനുഷ്യര്‍ അത് എക്കാലവും കൊണ്ടുനടക്കും. മഹാഭാരത്തിന്റെ, രാമായണത്തിന്റെ ഗംഗാനദിയുടെ, ഹിമാലയത്തിന്റെ മാത്രം ഇന്ത്യയെയാണ് ഹിന്ദു വര്‍ഗീയവാദികള്‍ ഉണ്ടാക്കുന്നത്. ദാരിദ്ര്യമുള്ള ഇന്ത്യയെ അവര്‍ കാണുന്നില്ല. പശു ഒരു സാധുമൃഗമാണ് എന്നാണ് നാം ബാല്യത്തില്‍ സ്കൂളില്‍ പഠിച്ചത്. ആ സാധുമൃഗത്തെ ഇന്ന് ക്രൂരതയുടെ പര്യായമാക്കിയിരിക്കുകയാണ് സംഘപരിവാറെന്ന് മുകുന്ദന് പറഞ്ഞു.

ഇതൊന്നും കണ്ടുനില്‍ക്കാനാവില്ല
മീശ എന്ന നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരന് തീരുമാനിക്കേണ്ടി വന്നത് രാജ്യത്ത് നിലനില്‍ക്കുന്ന അപായകരമായ സാഹചര്യത്തിന്റെ പ്രതിഫലനമാണെന്ന് പെരുമാള്‍ മുരുകന് അഭിപ്രായപ്പെട്ടു. അഭിപ്രായങ്ങളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുന്നതിനെയാണ് ജനാധിപത്യമെന്ന് വിളിക്കുന്നത്. എഴുത്തില്‍ വരുന്ന വിഷയങ്ങളില്‍ വിവാദങ്ങളിലേര്‍പ്പെടുന്നതില്‍ താല്പര്യമുള്ളയാളല്ല ഞാന്‍. എന്നാല്‍ ഒരെഴുത്തുകാരന്റെ വാക്കുകള്‍ തടയുന്നത് ഒരിക്കലും കണ്ടുനില്‍ക്കാനാവില്ല. അത് തെറ്റാണ്. അത് ജനാധിപത്യ വ്യവസ്ഥയ്ക്ക് എതിരായ ഒരു രീതിയാണ്. ഇങ്ങനെയൊരവസ്ഥ നിലനില്ക്കുമ്പോള് ജനാധിപത്യ രാജ്യവും ഏകാധിപത്യ രാജ്യവും തമ്മിലെന്താണ് വ്യത്യാസമെന്നും പെരുമാള്‍ മുരുകന് പറഞ്ഞു.

തീവ്രവമായ ഹിന്ദുവിരുദ്ധത
മീശ എന്ന നോവല്‍ കടുത്ത ഹിന്ദുവിരുദ്ധത പ്രചരിപ്പിക്കുന്ന നോവലാണെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നു. ഇതിന്റെപേരിലാണ് അവര്‍ ആക്രമണമഴിച്ചുവിട്ടത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചിക്കുകയായിരുന്നു. ഇത് ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ചാണ് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ രംഗത്ത് വന്നത്. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തെയും തുടര്‍ന്നാണ് ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടി വന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications