കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലനിധി ഓഫീസില്‍ നിന്നും രണ്ടുകോടി തട്ടിയെടുത്തു; കരാര്‍ ജീവനക്കാരന്റെ ഭാര്യ അറസ്റ്റില്‍

മുഖ്യപ്രതി അക്കൗണ്ടന്റ് പ്രവീണ്‍കുമാറിന്റെ ഭാര്യ ദീപയെ നീലേശ്വരത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: ജലനിധി ധനകാര്യ വിഭാഗം നടത്തി പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയ സംഭവത്തില്‍ കരാര്‍ ജീവനക്കാരന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി അക്കൗണ്ടന്റ് പ്രവീണ്‍കുമാറിന്റെ ഭാര്യ ദീപയെ നീലേശ്വരത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ ദീപയും പ്രവീണും ഒളിവില്‍ പോവുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നീലേശ്വരത്തുനിന്നും പിടികൂടിയത്. ദീപയുടെ വിലകൂടിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കണക്കില്‍ കൃത്രിമം കാട്ടിയാണ് പ്രവീണും ദീപയും പണം തട്ടിയതെന്നാണ് വിവരം.

arrest

ആകെ അഞ്ചരക്കോടി രൂപയുടെ തട്ടിപ്പ് ആണ് നടന്നിരിക്കുന്നത് കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. തട്ടിയെടുത്ത പണത്തില്‍ നിന്നും പ്രവീണ്‍കുമാര്‍ കൊച്ചിയില്‍ ഫ് ളാറ്റും അങ്ങാടിപ്പുറമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂമിയും വാങ്ങിക്കൂട്ടുകയായിരുന്നു. ദീപയെ പിടികൂടിയതോടെ പ്രവീണും പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.


English summary
Government temporary employee's wife held in corruption case in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X