എല്ലാം ശരിയാക്കി സിപിഎം; ജയിലില്‍ കഴിയുന്ന സല്‍സ്വഭാവികളെ വിട്ടയക്കുന്നു, എല്ലാം പാര്‍ട്ടി തടവുകാരോ?
കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഇളവു പരിഗണിക്കുന്നത്. ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 2,252 തടവുകാര്‍ സല്‍സ്വഭാവികളാണെന്നാണ് കാണിച്ച് ജയില്‍ മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ
തിരുവനന്തപുരം: സംസ്ഥാന ജയിലുകളില്‍ കഴിയുന്ന തടവുകാരെ വിട്ടയക്കാനൊരുങ്ങി സര്‍ക്കാര്‍. 4200 ശിക്ഷാ തടവുകാരില്‍ പകുതി പേര്‍ക്ക് പ്രത്യേക ശിക്ഷയിളവ് നല്‍കി വിട്ടയക്കാനാണ് നീക്കം. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നവേളയിലാണ്
ഇളവു പരിഗണിക്കുന്നത്. ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 2,252 തടവുകാര്‍ സല്‍സ്വഭാവികളാണെന്നാണ് കാണിച്ച് ജയില്‍ മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഇവരെ വിട്ടയക്കാനണ് നീക്കം നടക്കുന്നത്. എന്നാല്‍ ജയില്‍ മേധാവി സര്‍ക്കാരിന് സമര്‍പ്പിച്ച പട്ടികയില്‍ അന്തിമ തീരുമാനം കൈകൊള്ളേണ്ടത് സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയാണ്. ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരെ പിറത്തിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

സര്‍ക്കാര്‍ നിയോഗിച്ചവര്‍
ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീലാ റാണി, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി പി സുരേഷ് കുമാര്‍, ഉത്തരമേഖല ജയില്‍ ഡിഐജി ബി പ്രദീപ് എന്നിവരാണ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയുള്ളവര്‍.

പട്ടിക
വാടകക്കൊലയാളികള്‍, വര്‍ഗീയ കലാപക്കേസുകളിലെ പ്രതികള്‍, കള്ളക്കടത്തുകാര്‍, ജയില്‍ ഉദ്യോഗസ്ഥര അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ കൊലപ്പെടുത്തിയവര്‍, സ്ത്രീകളെയോ കുട്ടികളെയോ ലൈംഗീക പീഡനത്തിന് ഇരയാക്കിയവര്‍, മുതിര്‍ന്ന പൗരന്മാരെ ആക്രമിച്ചവര്‍, വിദേശികള്‍, സംസസ്ഥാനത്തിന് പുറത്തുള്ള കോടതികള്‍ ശിക്ഷിച്ചവര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സമിതി പരിശോധിക്കും.

ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും
ഒരാഴ്ചക്കുള്ളില്‍ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

ആരോപണം
സര്‍ക്കാരിന്റെ പ്രതികളെ വെറുതെ വിടാനുള്ള നീക്കം രാഷ്ട്രീയ തടവുകാരെ ലക്ഷ്യം വച്ചാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

മാറ്റം വരുത്തി
ഇടതു സര്‍ക്കാര്‍ വന്നതിന് ശേഷം ജയില്‍ ഉപദേശക സമിതി പുന:സംഘടിപ്പിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമായി പി ജയരാജനെ ഉള്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു.












Click it and Unblock the Notifications