യുവാവിന്റെ കസ്റ്റഡി മരണം; 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും
കൊച്ചി: പോലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നല്‍കും. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ വീട്ടില്‍ ശ്രീജീവ്(27) പോലീസ് കസ്റ്റഡില്‍ മരിച്ച കേസിലാണ് രാജീവിന്റെ അമ്മയ്ക്കും സഹോദരനും നഷ്ടപരിഹാരം നല്‍കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവ് നല്‍കിയിരിക്കുന്നത്.
മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് 2014 മെയ് 19നാണ് പാറശ്ശാല പോലീസ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ ശ്രീജീവ് മരണപ്പെടുകയായിരുന്നു. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ ശ്രീജിത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാന്തതില്‍ നടത്തിയ അന്വേഷണത്തില്‍ ശ്രീജീവിന് ബലപ്രയോഗത്തിലൂടെ വിഷം നല്‍കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് പോലീസ് കംപ്‌ളെയിന്റ് അതോറിറ്റി നടത്തിയ അന്വേഷണത്തിന്റെയും ശുപാര്‍ശയുടേയും അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാര തുക ഈടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications