കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണാക്കുന്നതില്‍ പുതിയ മാനദണ്ഡം; 7 ദിവസം വരെ

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണ്ണയിക്കുന്നതില്‍ മാറ്റം വരുത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനിമുതല്‍ എല്ലാ ദിവസവും രാത്രി 12 ന് മുമ്പായി കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

പഞ്ചായത്തുകളില്‍ വാര്‍ഡ്തല കണ്ടെയ്ന്‍മെന്റ് സോണുകളാവും ഇനിയുണ്ടാവുക. കോര്‍പ്പറേഷനില്‍ സബ് വാര്‍ഡ് തല കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിക്കും. ഒപ്പം ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം എന്നിങ്ങനെ സാഹചര്യങ്ങള്‍ നോക്കിയായിരിക്കും കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കുക.

corona

ഒരു വാര്‍ഡിലെ ഒരു വ്യക്തി സമ്പര്‍ക്കം മൂലം കൊവിഡ് സ്ഥിരീകരിച്ചാല്‍, വീടുകളില്‍ ക്വാറന്റൈനിലുള്ള രണ്ട് വ്യക്തികള്‍ കൊവിഡ് പോസിറ്റീവായാല്‍, ഒരു വാര്‍ഡില്‍ പത്തില്‍ കൂടുതല്‍ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ നിരീക്ഷണത്തിലായാല്‍, ഒരു വാര്‍ഡില്‍ 25 ല്‍ കൂടുതല്‍ പേര്‍ സെക്കണ്ടറി കോണ്‍ടാക്ട് മൂലം നിരീക്ഷണത്തിലായാല്‍ കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം എന്നിവ കണ്ടെയാകും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആക്കുന്നത്. ഏഴ് ദിവസത്തേക്കാകും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്.

ഏഴ് ദിവസത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നീട്ടണമോയെന്ന കാര്യത്തില്‍ ജില്ലാകളക്ടറുടെ ശുപാര്‍ശ പ്രകാരമാവും തീരുമാനിക്കുക. വാര്‍ഡുകളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്ള തദ്ദേശ സ്ഥാപനം റെഡ് കോഡഡ് ലോക്കല്‍ ഗവണ്‍മെന്റ് സ്ഥാപനമാക്കും. കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡുകളുടെ എണ്ണം 50 ശതമാനത്തില്‍ താഴെയായാല്‍ റെഡ് കോഡ് ഒഴിവാക്കും.

കേരളത്തില്‍ ഇന്ന് 83 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 37 ആണ്. സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നത് 14 പേര്‍ക്കാണ്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരില്‍ 4 പേര്‍ കോര്‍പ്പേറേഷനിലെ ശുചീകരണ തൊഴിലാളികളാണ്.

തൃശൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മഹാരാഷ്ട്ര 20, ദില്ലി 7, തമിഴ്‌നാട്, കര്‍ണാടക 4 വീതം, പശ്ചിംമ ബംഗാള്‍ മധ്യപ്രദേശ് ഒന്ന് വീതം എന്നിങ്ങനെയാണ് ഇതരസംസ്ഥാനത്ത് നിന്നും വന്ന് രോഗം സ്ഥിരീകരിച്ചവര്‍.

English summary
Governments New Criteria For Announcing A Containment zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X