കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക്; തനിക്ക് മുകളിലുള്ളവര്‍ തീരുമാനിക്കട്ടെയെന്ന് ഗവര്‍ണര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ രാഷ്ട്രപതിക്ക് വുടമെന്ന സൂചന നല്‍കി ഗവര്‍ണര്‍. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയ ശേഷമാകും തുടര്‍ തീരുമാനമെടുക്കുക.

ചാന്‍സലര്‍ ബില്ലില്‍ താന്‍ തീരുമാനം എടുക്കില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. തനിക്ക് മുകളിലുള്ളവര്‍ തീരുമാനിക്കട്ടെയെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയില്‍ ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ ആകില്ലെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്.

1

വിസി നിര്‍ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവനിലാണ്. ഇതില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ടായ താല്‍ക്കാലിക സമവായത്തിന്റെ ഭാവി ഇനി ബില്ലിലെ തീരുമാനം അനുസരിച്ചായിരിക്കും.

മേഗനും ഹാരിക്കും മൂന്നാമത്തെ കുഞ്ഞ് ജനിക്കും, ചാള്‍സ് രാജാവ് വില്യമിന് അധികാരം കൈമാറും; പ്രവചനംമേഗനും ഹാരിക്കും മൂന്നാമത്തെ കുഞ്ഞ് ജനിക്കും, ചാള്‍സ് രാജാവ് വില്യമിന് അധികാരം കൈമാറും; പ്രവചനം

ഗവര്‍ണര്‍ തീരുമാനം നീട്ടിയാല്‍ കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേരത്തെ ചാന്‍സലര്‍ ബില്‍ ഒഴികെ നിയമസഭാ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഒപ്പിട്ടിരുന്നു ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്റെ നടത്തിപ്പില്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. നയപ്രഖ്യാപനത്തിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ഈബില്‍. ഈ ബില്ലില്‍ അതിവേഗം തീരുമാനമില്ലെന്ന് നേരത്തെ ഗവര്‍ണര്‍ അറിയിച്ചതാണ്. ഇതിന് പിന്നാലെ ചാന്‍സലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടിയത്. ഇനി തുടര്‍ തീരുമാനങ്ങളും അതിന് ശേഷമായിരിക്കും.

രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പിന്നെ ബില്ലില്‍ ഉടനെയൊന്നും തീരുമാനം ഉണ്ടാവാന്‍ സാധ്യതയില്ല. ലോകായുക്ത ബില്ലിലും, വിസി നിയമനത്തിലുള്ള സെര്‍ച്ച് കമ്മിറ്റിയുടെ ഘടന മാറ്റി ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലിലും ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ഗവര്‍ണര്‍ക്ക് പകരം ചാന്‍സലറായി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

ആദ്യമെടുത്ത ലോട്ടറിയില്‍ അടിച്ചത് 826 രൂപ, അതുകൊണ്ട് വീണ്ടും ടിക്കറ്റെടുത്തു, കൈയ്യിലെത്തിയത് ബംപര്‍ആദ്യമെടുത്ത ലോട്ടറിയില്‍ അടിച്ചത് 826 രൂപ, അതുകൊണ്ട് വീണ്ടും ടിക്കറ്റെടുത്തു, കൈയ്യിലെത്തിയത് ബംപര്‍

നേരത്തെ മുഖ്യമന്ത്രിക്ക് മധുരം നല്‍കിയതില്‍ മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

സാധ്യതകള്‍ പരിശോധിക്കുകയാണെന്നും, താനും കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ നേരിട്ട് തീരുമാനം എടുക്കേണ്ടെന്ന് കരുതിയെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരാണ് പരിഹരിക്കേണ്ടത്. സാഹചര്യം ശ്രദ്ധിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ മറുപടി നല്‍കി.

English summary
governor arif mohammed khan may sent chancellors bill to president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X