കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കുന്നില്ല, അനുചിതം
തിരുവനന്തപുരം: നിമയസഭയില്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം. വായ്പ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഫെഡറലിസത്തിന് ചേരാത്ത നടപടിയാണിത്. സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. അതിനിടെയാണ് കൊറോണ വ്യാപനമുണ്ടായത്. ഈ വേളയിലും രോഗം നിയന്ത്രിക്കാനും മരണ നിരക്ക് കുറയ്ക്കാനും സംസ്ഥാനത്തിന് സാധിച്ചു. ഇനി സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വാക്‌സിന്‍ എല്ലാവര്‍ക്കും എത്തിക്കാന്‍ 1000 കോടി രൂപ ചെലവഴിക്കും. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. വാക്‌സിന് ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. കര്‍ഷകരുടെ വരുമാനം 50 ശതമാനം ഉയര്‍ത്തും. പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടും. താങ്ങുവില എല്ലാ വര്‍ഷവും ഉയര്‍ത്തുമെന്ന് പറഞ്ഞ ഗവര്‍ണര്‍, പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത് അസാധാരണ ജനവിധിയാണെന്നും പറഞ്ഞു. ജനാധിപത്യത്തിലും മതേതരത്വത്തിലും സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications