കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവിന്ദച്ചാമിയല്ല, ഗോഡ്‌സെ ആണെങ്കിലും വധശിക്ഷ പാടില്ലെന്ന് എംഎ ബേബി

Google Oneindia Malayalam News

ദില്ലി: അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോഴും യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോഴും വധശിക്ഷയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ അപ്പോഴെല്ലാം എതിരാളികള്‍ ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു- ഗോവിന്ദച്ചാമിയുടെ വധശിക്ഷയേയും സിപിഎം എതിര്‍ക്കുമോ എന്ന്.

അന്ന് പല സിപിഎം അനുഭാവികളും ഈ ചോദ്യത്തിന് മുന്നില്‍ പതറിപ്പോയിട്ടുണ്ട്. അഫ്‌സല്‍ ഗുരുവിനേയും യാക്കൂബ് മേമനേയും പോലെയല്ല ഗോവിന്ദച്ചാമി, കേരളം ഏറ്റവും അധികം വെറുക്കുന്ന ഒരാളാണ്.

MA Baby

എന്തൊക്കെയായാലും സിപിഎം തങ്ങളുടെ നിലപാടില്‍ നിന്ന് പിറകോട്ടില്ലെന്നാണ് ഇപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറയുന്നത്. വധശിക്ഷ എന്നതും ഒരു കൊലപാതകം ആണെന്നതാണ് പാര്‍ട്ടിയുടെ നിലപാട്, ജുഡീഷ്യല്‍ കൊലപാതകം.

ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ മാത്രമല്ല, രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്‌സേയുടെ കാര്യത്തിലായാലും തങ്ങള്‍ വധശിക്ഷയ്ക്ക് എതിരാണെന്ന് എംഎ ബേബി കഴിഞ്ഞ ദിവസം രാത്രിയിലേ വണ്‍ഇന്ത്യയോട് പറഞ്ഞിരുന്നു. ഇത്തരം കുറ്റകൃത്യം നടത്തുവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. അത് മരണപര്യന്തം ജയിലില്‍ ഇടുന്നതുപോലെ ആയിരക്കണം എന്നും എംഎ ബേബി പറഞ്ഞു.

സുപ്രീം കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ ഇപ്പോള്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്നുണ്ട്. എന്നാല്‍ ഈ ഹര്‍ജി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങി നല്‍കാനല്ല, അയാളെ കൊലക്കേസില്‍ പ്രതിയാക്കാന്‍ വേണ്ടിയാണെന്നും എംഎ ബേബി വ്യക്തമാക്കി.

English summary
Whether it is Govindachami or Nathuram Godse, CPM is against Death Penalty, says MA Baby.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X