ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു; കുമ്മനം രാജശേഖരന്‍

 • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് ഭീതി പരിത്തി അഴിഞ്ഞാടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്. ചുഴലികാറ്റ് നേരിടുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കുമ്മനം രാജശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

കേരളത്തില്‍ ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത: 9 ജില്ലകളിലെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് നേരത്തെ ലഭിച്ചിട്ടും സര്‍ക്കാര്‍ ലാഘവത്തോടെ സമീപിച്ചത് കൊണ്ടാണ് ജനങ്ങള്‍ക്ക് ഇത്രയേറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നതെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. എന്നാല്‍ സംഭവം ആരംഭിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്‍ട്രോള്‍ റൂം തുറക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

kummanam

പൂന്തുറയിലെത്തി ദുരിത ബാധിത മേഘലകള്‍ സന്ദര്‍ശിക്കുന്നതും സെന്റ് തോമസ് പള്ളിയിലെ വികാരിയുമായി ചര്‍ച്ച നടത്തുന്ന ഫോട്ടോ ഉള്‍പ്പെടെയാണ് കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്..

പൂന്തുറയില്‍ ജനങ്ങള്‍ക്കിടയില്‍ മഴ നനഞ്ഞ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും .. പിണറായി എവിടെ?

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൂന്തുറ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് കുമ്മനവും സന്ദര്‍ശിച്ചത്. സംഭവം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മുഖ്യ മന്ത്രി പിണറായി വിജയന്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും
സജീവമാണ്.

cmsvideo
  ഓഖി; മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രി | Ockhi Cyclone Update |

  English summary
  state govt faied in cordinating relif activities on cyclone affected areas says bjp state president kummanam rajashekaran. kummanam criticises government through facebook post

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്