കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ 1424 ഓണച്ചന്തകള്‍; ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്ക് വഴി...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഓണക്കാലമടുത്തതോടെ സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുത്തനെ കൂടിയിരിക്കുകയാണ്. സാധാരണക്കാരന് ഓണം ആഘോഷിക്കാനാവാത്തവിധം വില വര്‍ദ്ധനവുണ്ടാകാതിരിക്കാന്‍ പൊതുവിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 1424 ഓണച്ചന്തകള്‍ തുടങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ വഴി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 3000 കോടി രൂപയാണ് ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ യൂണിഫോം കൈത്തറിയാക്കാനും ആലോചനയുണ്ട്.

Pinarayi Vijayan

ഇതിനായി എത്ര തുണി ആവശ്യമാണെന്ന് കണക്കാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കൈത്തറി യൂണിഫോം നല്‍കാനാണ് തീരുമാനം. ഓണക്കാലത്തെ വിലക്കയറ്റം തടയാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

Read More: മുന്‍ കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു...Read More: മുന്‍ കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എപിഎല്‍ വിഭാഗക്കാര്‍ക്കും റേഷന്‍കടകള്‍ വഴി പത്ത് കിലോ അരിനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചു.

വിലക്കയറ്റം തടയാന്‍ സപ്ലൈക്കോയ്ക്ക് അടിയന്തരമായി 81 കോടി രൂപയാണ് നല്‍കുന്നത്. ഓണക്കാത്തെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരിമാനം. വിലക്കയറ്റം നിയന്ത്രിക്കാന്‍ താലൂക്ക് ജില്ലാ തലങ്ങളിലും ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രൈസ് മോണിറ്ററി സെല്‍ ശക്തമാക്കി ശക്തമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. പാചകവാതകങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ എണ്ണകമ്പനികളുമായി ചര്‍ച്ച നടത്താല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ താലൂക്ക് ഫെയറുകള്‍ വഴി പച്ചക്കറികള്‍ വിതരണം ചെയ്യാനും ഹോര്‍ട്ടികോര്‍പ്പ്, മില്‍മ, ഹാന്‍വീവ്, ഹാന്റെക്‌സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ തുറന്നും ഓണക്കാലവിപണിയില്‍ നിന്ന് വിലക്കയറ്റം ഇല്ലാതാക്കാനാണ് ശ്രമം.

Read More: എടിഎം തട്ടിപ്പിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍; അറസ്റ്റിലാകുന്നത് പണം പിന്‍വലിക്കുന്നതിനിടെ...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Chief Minister Pinarayi Vijayan said the government will disburse welfare pensions through co-operative banks. government will intervene during the Onam season to curb price rise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X