Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവപ്പെട്ട ഒരു വിദ്യാര്‍ഥിക്കും മെഡിക്കല്‍ പ്രവേശന യോഗ്യത നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി

സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന് കൂടുതല്‍ ഫീസ് സുപ്രീംകോടതി നിശ്ചയിച്ചതോടെ ആശങ്കയിലായ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: സ്വാശ്രയ കോളേജില്‍ മെഡിക്കല്‍ പ്രവേശനത്തിന് കൂടുതല്‍ ഫീസ് സുപ്രീംകോടതി നിശ്ചയിച്ചതോടെ ആശങ്കയിലായ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പണമില്ലെന്നതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പാവപ്പെട്ട ഒറ്റ വിദ്യാര്‍ഥിക്കുപോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

11 ലക്ഷം രൂപയാണ് സ്വാശ്രയ മെഡിക്കല്‍ ഫീസായി സുപ്രീംകോടതി നിശ്ചയിച്ചത്. പാവപ്പെട്ട വിദ്യാര്‍ഥികളെ സര്‍ക്കാര്‍ സഹായിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍, സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് പണം നല്‍കി സഹായിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. ഇതോടെ സ്വാശ്രയ കോളേജില്‍ മെറിറ്റില്‍ പഠനാവസരം നഷ്ടമാകുമെന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ഥിക്ള്‍.

pinarayivijayan-21-07-1496834013-29-1503977234.jpg -Properties

സുപ്രീംകോടതി വിധി പ്രകാരം അന്തിമമായി ഫീസ് നിശ്ചയിക്കാനുള്ള അധികാരം നിയമപ്രകാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് റഗുലേറ്ററി കമ്മിറ്റിക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിയുന്നതും വേഗത്തില്‍ ഫീസ് ഘടന അന്തിമമായി തീരുമാനിക്കണമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റിയോട് ആവശ്യപ്പെടുമെന്നും മുഖ്യന്ത്രി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ആശങ്കയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ് നിര്‍ണ്ണയത്തിനുശേഷം ആവശ്യമെങ്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സഹായിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+