കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സതീശന്‍ ഹൈക്കമാന്റെന്ന്: കോണ്‍ഗ്രസ്സില്‍ ബി ടീമിന്‍റെ പോര്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ്സില്‍ അതി രൂക്ഷമായ ഗ്രൂപ്പ് വഴക്ക് തുടങ്ങി. പതിവിന് വിപരീതമായി മുതിര്‍ന്ന നേതാക്കളല്ല ഇത്തവണത്തെ തര്‍ക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

സര്‍ക്കാരിന് മേല്‍ അഴിമതിയുടെ കരിനിഴല്‍ ഉണ്ടെന്ന വിഡി സതീശന്റെ പരമാര്‍ശമാണ് ഇപ്പോള്‍ വിവാദത്തിന് തിരി തെളിച്ചത്. സതീശനെതിരെ എ ഗ്രൂപ്പ് നേതാക്കളായ കെസി ജോസഫും കൊടിക്കുന്നില്‍ സുരേഷും രംഗത്തെത്തി.

VD Satheeshan

സതീശന്‍ ഹൈക്കമാന്റ് ആകേണ്ടെന്നാണ് കെസി ജോസഫ് പറഞ്ഞത്. വിഡി സതീശന് മന്ത്രിയാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനങ്ങളെന്ന് കൊടിക്കുന്നില്‍ സുരേഷും ആരോപിച്ചു.

കെപിസിസ് വൈസ് പ്രസിഡന്റ് ആണ് വിഡി സതീശന്‍. രാഹുല്‍ ഗാന്ധി നേരിട്ടാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്റ് ആയി നിയമിച്ചത്. അതില്‍ എ ഗ്രൂപ്പിനുള്ള അമര്‍ഷവും കെസി ജോസഫിന്റെ പ്രതികരണത്തിലൂടെ പുറത്ത് വന്നു.

ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്ന് മാത്രമായിരുന്നില്ല സതീശന്‍ പറഞ്ഞത്. മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തല യോഗ്യനാണെന്നും പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ പാര്‍ട്ടിയിലെ ഏറ്റവും നല്ല മുഖം രമേശിന്റേതാണെന്നും പറഞ്ഞു.

ഇത്രയൊക്കെ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ എ ഗ്രൂപ്പുകാര്‍ വെറുതയിരിയ്ക്കുമോ. എന്തായാലും സതീശനെ പിന്തുണച്ച് ജോസഫ് വാഴക്കന്‍, അജയ് തറയില്‍ തുടങ്ങിയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

English summary
Group clash in Congress on VD Satheeshan's statement . KC Joseph and Kodikkunnil Suresh criticise Satheeshan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X