• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുറത്ത് പ്രതിഷേധം, അകത്ത് പടലപ്പിണക്കം: ബിജെപിയില്‍ വീണ്ടും ഗ്രൂപ്പ് പോര്, കൂസാതെ സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തിലും സംസ്ഥാന സര്‍ക്കാറിനെതിരെ ശക്തമായ സമരത്തിലാണ് കേരളത്തിലെ ബിജെപി. വന്‍ തോതില്‍ വനിതാ പ്രവര്‍ത്തകരെയടക്കം അണി നിരത്തിയുള്ള സമര പരിപാടികളാണ് ബിജെപി നടത്തുന്നത്.

മന്ത്രി കെടി ജലീല്‍ രാജിവെക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. ഒരു വശത്ത് സര്‍ക്കാറിനെതിരെ ഇത്തരത്തില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോവുമ്പോള്‍ മറുവശത്ത് നേതൃനിരയിലെ പോര് ബിജെപിയെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൃഷ്ണദാസ് വിഭാഗം

കൃഷ്ണദാസ് വിഭാഗം

സംസ്ഥാന സര്‍ക്കാറിനെതിരായി പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളോട് കൃഷ്ണദാസ് വിഭാഗം മുഖം തിരിച്ചു നില്‍ക്കുകയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃഷ്ണണദാസ് പക്ഷം സജീവമല്ലെങ്കിലും കുമ്മനുവും ഓ രോജഗോപാലും ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ ഒപ്പം നിര്‍ത്താന്‍ കെ സുരേന്ദ്രന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

കോണ്‍ഗ്രസിനെ മറികടന്നുള്ള പ്രവര്‍ത്തനം

കോണ്‍ഗ്രസിനെ മറികടന്നുള്ള പ്രവര്‍ത്തനം

മുഖ്യപ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിനെ മറികടന്നുള്ള പ്രവര്‍ത്തനമാണ് ബിജെപിയും കെ സുരേന്ദ്രനും ലക്ഷ്യം വെക്കുന്നത്. സര്‍ക്കാറിനെതിരായ പ്രതിഷേധ സമരങ്ങളില്‍ യുഡിഎഫിനേക്കാള്‍ മികച്ച സാന്നിധ്യം അറിയിച്ച് മുന്നേറുകയെന്നതാണ് പാര്‍ട്ടി തീരുമാനം. ഇതുവഴി വരാനിരിക്കുന്ന തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മികച്ച പ്രകടനവും ബിജെപി പ്രതീക്ഷിക്കുന്നു.

ഇടതും വലതും തമ്മില്‍

ഇടതും വലതും തമ്മില്‍

ഇടതും വലതും തമ്മില്‍ നടക്കുന്നത് ഒത്തു തീര്‍പ്പ് രാഷ്ട്രീയമാണെന്നും കേരളത്തിന്‍റെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് കെ സുരേന്ദ്രനാണെന്നുമുള്ള പ്രചാരണം ബിജെപി ശക്തമാക്കിയിട്ടുണ്ട്. വ്യക്തമായ പദ്ധതികളോടെയാണ് ഈ പ്രചാരണം. സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം പ്രചാരണത്തിനായി പാര്‍ട്ടിക്ക് സ്വന്തമായും സുരേന്ദ്രന് തനിച്ചും സോഷ്യല്‍ മീഡിയ സെല്ലുകള്‍ ഉണ്ട്.

 ഗ്രൂപ്പിസം

ഗ്രൂപ്പിസം

എന്നാല്‍ ഇതിനിടയിലാണ് ഗ്രൂപ്പിസം വീണ്ടും സംസ്ഥാനത്തെ ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ വി മുരളീധരന്‍ പക്ഷത്തെ നേതാക്കളെയാണ് കൂടുതലായും മുന്‍ നിരയില്‍ കാണാന്‍ കഴിയുന്നത്. എം.ടി. രമേശും, എ. എന്‍. രാധാകൃഷ്ണനും,ശോഭ സുരേന്ദ്രനും ഉള്‍പ്പടെയുള്ള കൃഷ്ണദാസ് പക്ഷത്തിന്‍റെ സമര രംഗത്തെ സാന്നിധ്യം പേരിന് മാത്രമാണ്.

അതൃപ്തികള്‍

അതൃപ്തികള്‍

കൃഷ്ണദാസ് പക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു നേരത്തെ കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. തുടര്‍ന്ന് നടന്ന ഭാരവാഹി നിര്‍ണയത്തിലും സ്വന്തം പക്ഷത്തിന് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന പരാതി കൃഷ്ണദാസ് പക്ഷത്തിനുണ്ട്. പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.

കൂടിയാലോചനകള്‍ നടക്കില്ല

കൂടിയാലോചനകള്‍ നടക്കില്ല

പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കില്ലെന്ന വിമര്‍ശനവും ശക്തമാണ്. സ്വര്‍ണ്ണ കളളക്കടത്തിനുപയോഗിച്ച ബാഗ് നയതന്ത്ര ബാഗേജല്ല എന്ന വി. മുരളീധരന്‍റെ പരാമര്‍ശം മറുപക്ഷം ആയുധമാക്കുന്നുണ്ട്. മാത്രവുമല്ല ആര്‍എസ്എസ് നേതൃത്വത്തിന്‍റെ പൂര്‍ണ്ണ പിന്തുണയും സുരേന്ദ്രന് കിട്ടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂസാതെ സുരേന്ദ്രന്‍

കൂസാതെ സുരേന്ദ്രന്‍

അതൃപ്തി പരിഹരിക്കാനുള്ള ശ്രമം വി മുരളീധരന്‍റേയോ കെ സുരേന്ദ്രന്‍റയോ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നതും ശ്രദ്ധേയമാണ്. കുമ്മനുവും രാജഗോപാലും അടക്കമുള്ള മുതിര്‍ന്ന നേതാക്കളേയും കൂടുതല്‍ അണികളേയും ഒപ്പം നിര്‍ത്തി മുന്നോട്ട് പോവാനാണ് സുരേന്ദ്രന്‍റെയും കൂട്ടാളികളുടേയും ശ്രമം.

'ഈ ചിത്രത്തിലുള്ളത് ഞാനാണ്, മരിച്ച വ്യക്തിയല്ല'; വ്യാജ പ്രചരണത്തില്‍ പ്രതികരിച്ച് സിനിമാ നടി

English summary
Group politics is intensifying again in the BJP in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X