Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം'; നിയമസാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍

ന്യൂദല്‍ഹി: പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി വേണം എന്ന വ്യവസ്ഥ നടപ്പാക്കുന്നതിലെ നിയമ സാധുത പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍. ഭരണഘടനാപരമായി സാധ്യമാണെങ്കില്‍ പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്ന സംവിധാനത്തിന്റെ സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ പഠിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.

പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന പട്ടിദാര്‍ സമുദായത്തിലെ ചില വിഭാഗങ്ങളുടെ ആവശ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പട്ടിദാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് ഞായറാഴ്ച മെഹ്സാനയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു ഭൂപേന്ദ്ര പട്ടേല്‍.

love marriage

പെണ്‍കുട്ടികള്‍ വിവാഹത്തിനായി ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് പഠിക്കണം എന്ന് സംസ്ഥാന ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ അത്തരത്തിലുള്ള എന്തെങ്കിലും നിയമ നിര്‍മ്മാണം നിയമസഭയില്‍ അവതരിപ്പിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എം എല്‍ എയായ ഇമ്രാന്‍ ഖേദാവാല പറഞ്ഞു.

പ്രണയ വിവാഹങ്ങളില്‍ രക്ഷിതാക്കള്‍ അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രണയ വിവാഹങ്ങള്‍ സംബന്ധിച്ച് ഭരണഘടനാപരമായി സാധ്യമായ ഒരു പ്രത്യേക സംവിധാനം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചാല്‍ അംഗീകരിക്കും എന്നാണ് എ ഇമ്രാന്‍ ഖേദാവാല പറഞ്ഞത്. പ്രണയ വിവാഹങ്ങളില്‍ രക്ഷാകര്‍തൃ അനുമതി നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു നിയമം കൊണ്ടുവരികയാണെങ്കില്‍ എന്റെ പിന്തുണ സര്‍ക്കാരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ബി ജെ പിയും കോണ്‍ഗ്രസും വിവാഹ അവകാശങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പൊതുവായ നിലപാട് സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബി ജെ പി എം എല്‍ എ ഫത്തേസിന്‍ ചൗഹാന്‍ സമാനമായ ആവശ്യം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് എം എല്‍ എ ജെനി താക്കൂറും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഫത്തേസിന്‍ഹ് ചൗഹാന്‍ പ്രണയവിവാഹങ്ങളെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തിയരുന്നു. ഇത്തരം വിവാഹങ്ങള്‍ക്ക് രക്ഷാകര്‍തൃ അനുമതി നിര്‍ബന്ധമാക്കുന്നത് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാതാപിതാക്കളുടെ അംഗീകാരത്തോടെ പ്രണയവിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ കുറ്റകൃത്യങ്ങള്‍ 50 ശതമാനം കുറയുമെന്നായിരുന്നു അദ്ദേഹം അവകാശവാദം.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും തങ്ങളുടെ വിവരം മറച്ചുവെച്ച് മറ്റ് ജില്ലകളില്‍ വിവാഹം കഴിക്കുന്നു. പിന്നീട് ഒന്നുകില്‍ പെണ്‍കുട്ടി കഷ്ടപ്പെടുന്നു അല്ലെങ്കില്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുന്നു. ജോലിതിരക്കുള്ള രക്ഷിതാക്കള്‍ക്ക് അവരുടെ പെണ്‍കുട്ടികളെ പരിപാലിക്കാന്‍ കഴിയില്ല. ചിലര്‍ ഇത് മുതലെടുത്ത് പെണ്‍കുട്ടികളുമായി ഒളിച്ചോടുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനെയാണ് കോണ്‍ഗ്രസ് എം എല്‍ എ ജെനി താക്കൂര്‍ പിന്തുണച്ചിരുന്നത്. ''ഞങ്ങള്‍ പ്രണയവിവാഹത്തിന് എതിരല്ല. എന്നാല്‍ വിവാഹത്തിന് പെണ്‍കുട്ടികളെ ലഭിക്കാത്തതോ ക്രിമിനല്‍ പശ്ചാത്തലമുള്ളതോ ആയ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വിവാഹം കഴിക്കാതിരിക്കാന്‍ ചില മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,' എന്നായിരുന്നു എം എല്‍ എ പറഞ്ഞിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+